|

14 വർഷമായി ഭാര്യക്ക് ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി

റാന്നി: എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. അത്തിക്കയം നാറാണംമുഴി വടക്കേ ചെരുവിൽ ത്യാഗരാജന്റെ മകൻ ഷിജോ (47 )ആണ് ജീവനൊടുക്കിയത്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഷിജോ. നാറാണം മുഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. ഇവർക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ DEO ഓഫീസ് തുടർനടപടി ഒന്നും എടുത്തില്ല. ഇതിൽ മനംനൊന്താണ് ഷിജോ…

എണ്ണ വാങ്ങി റഷ്യയെ സഹായിക്കരുതെന്ന് ഇന്ത്യയോട് അമേരിക്ക
|

എണ്ണ വാങ്ങി റഷ്യയെ സഹായിക്കരുതെന്ന് ഇന്ത്യയോട് അമേരിക്ക

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമർശിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റസഹായി, ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്ന രാജ്യമാണിതെന്ന് ആരോപിച്ചു. മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഇത്. ട്രംപിന്റെ ഏറ്റവും സ്വാധീനമുള്ള ഉപദേഷ്ടാക്കളിൽ ഒരാളായ സ്റ്റീഫൻ മില്ലർ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് വ്യക്തമായി വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. “റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഈ യുദ്ധത്തിന് ധനസഹായം നൽകുന്നത് ഇന്ത്യ…

|

കാർ തടഞ്ഞു നിർത്തി തീയിട്ട് നശിപ്പിച്ചു

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ കണ്ണന്റെ സുഹൃത്ത് ശംഭുവിനെതിരേയും മറ്റൊരു യുവാവിനെതിരേയും പോലീസ് കേസെടുത്തു. കാർ പൂർണമായും കത്തി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാധമിക നിഗമനം. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വര്‍ക്ക്‌ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടുവന്ന കാറിലാണ് കണ്ണന്‍ സഞ്ചരിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തില്‍…

നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു , അമ്മയും അച്ഛനും അറസ്റ്റിൽ
|

നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു , അമ്മയും അച്ഛനും അറസ്റ്റിൽ

എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇയാൾ കൈമാറിയത്. പിന്നാലെ കുഞ്ഞിന്റെ അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി കുട്ടിയെ ഉപേക്ഷിക്കുമെന്ന് നേരത്തെ തന്നെ  കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇവരാണ് കുഞ്ഞിനെ സംബന്ധിക്കുന്ന വിവിരം കളമശ്ശേരി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തി. അവശനിലയിൽ ആയിരുന്ന കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും കാമുകനും നേരത്തെ വിവാഹിതരായവരാണ്….

സ്ത്രീകൾക്കും ദലിതർക്കുമെതിരെ വീണ്ടും അടൂർ ഗോപാലകൃഷ്ണൻ
|

സ്ത്രീകൾക്കും ദലിതർക്കുമെതിരെ വീണ്ടും അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സിനിമാ നയം രൂപീകരിക്കുവാനായി നടത്തുന്ന സിനിമാ കോൺക്ലേവിൽ സ്ത്രീകൾക്കും ദലിതർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. സ്ത്രീകൾക്കും ദലിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്ന് അടൂർ വാദിച്ചു. ഒന്നര കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതന്നും അടൂർ പറഞ്ഞു. പട്ടികജാതി-വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ സ്റ്റാറുകളെ വെച്ച് പടം എടുക്കുന്നതിനായിരിക്കരുത് സർക്കാർ…

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരു സൈനികന് പരിക്ക്
|

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരു സൈനികന് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ മൂന്ന് ദിവസമായി സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നും തുടരുന്നു. അഖാൽ വനങ്ങളിൽ രാത്രി മുഴുവൻ സ്ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായി. ഈ വർഷത്തെ ഏറ്റവും വലിയ സൈനിക ഓപ്പറേഷനായിരിക്കുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ പറഞ്ഞു. ഈ ഏറ്റുമുട്ടലിൽ, ഇതുവരെ മൂന്ന് ഭീകരരെ വധിച്ചുവെന്നും ഒരു സൈനികനും പരിക്കേറ്റുവെന്നും സൈന്യം അറിയിച്ചു. ഹൈടെക് നിരീക്ഷണ സംവിധാനങ്ങളും സ്പെഷ്യൽ പാരാ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഈ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.  ജമ്മു കശ്മീർ ഡിജിപിയും…

ജാമ്യം നേടിയ കന്യാസ്ത്രീകൾ ഡൽഹിയിലെ മഠത്തിൽ
|

ജാമ്യം നേടിയ കന്യാസ്ത്രീകൾ ഡൽഹിയിലെ മഠത്തിൽ

ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളെ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ ഡൽഹിയിലെ രാജറായിലെ മഠത്തിൽ എത്തിച്ചത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നടക്കും. അതേസമയം ഇവർക്കെതിരായ കേസ് റദ്ദാക്കുന്നതിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും. ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ…

സ്കൂൾ: വേനലവധി മാറ്റി മൺസൂൺ അവധിയായാലോ…” മന്ത്രി ശിവൻകുട്ടി
|

സ്കൂൾ: വേനലവധി മാറ്റി മൺസൂൺ അവധിയായാലോ…” മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റിയാലോ എന്ന ചർച്ചയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേനലവധിക്കാലം മാറ്റി, കനത്ത മഴ പെയ്യുന്ന മാസങ്ങളിൽ വിദ്യാർഥികൾക്ക് അവധി നൽകിയാലോ എന്ന ചോദ്യമാണ് ശിവൻകുട്ടി മുന്നോട്ട് വയ്ക്കുന്നത്. മഴക്കാലമായ ജൂണ്‍, ജൂലൈയിലേക്കോ, മെയ് – ജൂണിലേക്കോ മാറ്റുന്ന കാര്യം ചർച്ച ചെയ്യാം എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. വേനലവധി മാറ്റി, മൺസൂൺ അവധി നടപ്പാക്കിയാൽ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം. കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും…

മഴ വീണ്ടും വരുന്നു
|

മഴ വീണ്ടും വരുന്നു

സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ(06-10-2025) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 km) ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5  ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ആഗസ്റ്റ് 03…

കലാഭവൻ നവാസിന്റെ മരണത്തിൽ ദുരൂഹത; സനൽകുമാർ ശശിധരൻ
|

കലാഭവൻ നവാസിന്റെ മരണത്തിൽ ദുരൂഹത; സനൽകുമാർ ശശിധരൻ

കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.കലാഭവൻ മണി ഉൾപ്പെടെ കലാഭവൻ എന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ തുടരെയുള്ള അകാലമരണങ്ങൾ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. കലാഭവൻ മണിയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടുമില്ല. കലാഭവൻ നവാസിന്റെ മരണവാർത്ത പ്രചരിച്ച രീതി നോക്കിയാൽ അതിൽ ഒരു പ്രീ പ്ലാനിംഗ് മനസിലാക്കാൻ സാധിക്കുമെന്നും സനൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം “കലാഭവൻ നവാസിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് ഉറപ്പുവരുത്താൻ അദ്ദേഹത്തിന്റെ…