കീം ഫലം ഹൈക്കോടതി റദ്ദാക്കി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ

കീം ഫലം ഹൈക്കോടതി റദ്ദാക്കി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാർക്ക്…

ദുരിത യാത്രക്ക് പരിഹാരമില്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കോടതി

ദുരിത യാത്രക്ക് പരിഹാരമില്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കോടതി

കൊച്ചി ∙ മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ദേശീയപാതയിൽ യാത്രക്കാർ വലിയ പ്രശ്നമാണ് നേരിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ…

തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ നദിയിൽ പതിച്ചു;9 മരണം

തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ നദിയിൽ പതിച്ചു;9 മരണം

വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന ഗംഭീരാ പാലം തകർന്നതിനെത്തുടർന്ന് ഗുജറാത്തിലെ വഡോദര ജില്ലയിൽ അഞ്ച് വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. കുറഞ്ഞത് അഞ്ച് വാഹനങ്ങളെങ്കിലും നദിയിൽ വീണതായി പ്രാഥമിക വിവരമുണ്ടെന്ന് ഗുജറാത്ത് സർക്കാർ വക്താവും മന്ത്രിയുമായ ഋഷികേശ് പട്ടേൽ പറഞ്ഞു.   ഗംഭീരാ പാലത്തിന്റെ നിർമ്മാണം 1981 ൽ ആരംഭിച്ചു, 1985 ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2017 ൽ, പാലത്തിന്റെ മോശം അവസ്ഥ കാരണം ഭാരമേറിയ വാഹനങ്ങൾക്ക്…

പ്രധാനമന്ത്രിക്ക് ബ്രസീലിയൻ പരമോന്നത ബഹുമതി

പ്രധാനമന്ത്രിക്ക് ബ്രസീലിയൻ പരമോന്നത ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് ചൊവ്വാഴ്ച സമ്മാനിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള വേദികളിൽ ഇന്ത്യ-ബ്രസീൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി മോദി നൽകിയ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് ഈ ബഹുമതി സമ്മാനിച്ചത്. 2014 മെയ് മാസത്തിൽ പ്രധാനമന്ത്രി മോദി അധികാരമേറ്റതിനുശേഷം ഒരു വിദേശ സർക്കാർ അദ്ദേഹത്തിന് നൽകുന്ന…

പാറമടദുരന്തം: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

പാറമടദുരന്തം: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

പത്തനംതിട്ട കോന്നി പാറമട ദുരന്തത്തില്‍പ്പെട്ട് പാറക്കല്ലുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ അജയ് റായ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഹിറ്റാച്ചിയിലെ ക്യാബിനുള്ളിലാണ് മൃതദേഹമുള്ളത്. ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. താഴ്ഭാഗത്തുനിന്ന് മൃതദേഹം പുറത്തെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണ്. അതിസാഹസികമായാണ് മൃതദേഹം പുറത്തെടുക്കാന്‍ നീക്കം നടക്കുന്നത്. കൊല്ലത്തുനിന്ന് ലോങ് ബൂം എസ്‌കവേറ്റര്‍ ഉള്‍പ്പെടെ എത്തിച്ചാണ് അവശിഷ്ടങ്ങള്‍ നീക്കി പരിശോധന നടത്തിവന്നത്….

പൈതൃക സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈകോടതി

പൈതൃക സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈകോടതി

ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. 20.12.2004ന് ശേഷം ശേഷം മരിച്ചവരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷന്‍ ആറിന് വിരുദ്ധമാണെന്നും അതിനാല്‍ ഇവ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 2005ലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ഭേദഗതി ചെയ്യപ്പെടുന്നത്. കോഴിക്കോട് സബ്‌കോടതി ഉത്തരവിനെതിരെ എന്‍പി രമണി സമര്‍പ്പിച്ച അപ്പീലിലാണ്…

ഇന്ന് ദേശീയ പണിമുടക്ക്; ഫലത്തിൽ ഹർത്താലാകും
|

ഇന്ന് ദേശീയ പണിമുടക്ക്; ഫലത്തിൽ ഹർത്താലാകും

കേന്ദ്രത്തിന്റെ “തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, കോർപ്പറേറ്റ് അനുകൂല” നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പ്രധാന സർക്കാർ മേഖലകളിൽ നിന്നുള്ള 25 കോടിയിലധികം തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി ഒരു വമ്പിച്ച പണിമുടക്ക് സംഘടിപ്പിക്കുന്നു. കർഷക സംഘടനകളുടെയും ഗ്രാമീണ തൊഴിലാളി ഗ്രൂപ്പുകളുടെയും പിന്തുണയോടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയാണ് പൊതു പണിമുടക്ക് അഥവാ ‘ഭാരത് ബന്ദ്’ ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കിംഗ്, തപാൽ പ്രവർത്തനങ്ങൾ, ഗതാഗതം, വൈദ്യുതി വിതരണം എന്നിവയുൾപ്പെടെയുള്ള അവശ്യ പൊതു സേവനങ്ങളിൽ വലിയ തടസ്സങ്ങൾ പ്രതീക്ഷിക്കുന്നു.കേന്ദ്രത്തിന്റെ “തൊഴിലാളി…

അപകടമുണ്ടായ ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു; തെരച്ചിൽ രാത്രിയും തുടരും

അപകടമുണ്ടായ ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു; തെരച്ചിൽ രാത്രിയും തുടരും

പാറയിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ച, പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉൾപ്പെടെ പരിശോധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ ക്വാറിയിലെ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. പാറമടയിൽ പാറ ഇടിഞ്ഞു വീണ് കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളികളിൽ ഒരാളുടെ…

|

അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ ; കൊലപാതകമെന്ന് പോലീസ്

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൊലപാതകം സ്ഥിരീകരിച്ച് പോലീസ്. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി. യുവാവ് പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഉടൻതന്നെ പ്രതികളായ ഇരുപത്തഞ്ച് വയസ്സുള്ള ഭവിൻ ഇരുപത്തിരണ്ട് വയസ്സുകാരിയായ അനീഷ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവിവാഹിതരായ ഇവർ അഞ്ച് വർഷമായി…

കേരള തീരത്തടിഞ്ഞ കപ്പൽ പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്

കേരള തീരത്തടിഞ്ഞ കപ്പൽ പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്

മെയ് 24 ന് സംസ്ഥാന തീരത്ത് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി അകികെറ്റ II അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ മൂലമുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. സംസ്ഥാന സർക്കാർ ഏകദേശം 9,531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണ നിയന്ത്രണത്തിനും പരിഹാര നടപടികൾക്കുമുള്ള ചെലവും, സംഭവത്തെത്തുടർന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടായ ഉപജീവനമാർഗ്ഗ…