പന്നിക്ക് വെച്ച വൈദ്യുതകെണിയിൽ അമ്മ പെട്ടു. മകൻ അറസ്റ്റിൽ

പന്നിക്ക് വെച്ച വൈദ്യുതകെണിയിൽ അമ്മ പെട്ടു. മകൻ അറസ്റ്റിൽ

വീടിനോടു ചേർന്നുള്ള വൈദ്യുത ലൈനിൽനിന്നു പന്നിക്ക് വച്ച കെണിയിൽനിന്നു വയോധികയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65)  മകൻ പ്രേംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 7ന്  സമീപത്തുള്ള സൊസൈറ്റിയിലേക്ക് പാലുമായി പോകുകയായിരുന്ന ബന്ധുവും അയൽവാസിയുമായ ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മോഹനൻ, വിജയകുമാർ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി ഉണങ്ങിയ…

ബിഗ് ബോസ് സീസൺ – 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ – 7 ടീസർ പുറത്തിറങ്ങി

മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ ടീസർ പുറത്ത്. ബിഗ് ബോസ് അവതാരകൻ മോഹൻലാലിന്റെ മാസ് എൻട്രിയോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ എമ്പുരാന്റേയും തുടരുമിന്റേയും റെഫറൻസോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ഇത്തവണ ആരൊക്കെയാണ് ഷോയിൽ പങ്കെടുക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ടീസർ പ്രകാരം ആവേശകരവും പ്രവചനാതീതവുമായ ഒരു യാത്രയാണ് ബിഗ് ബോസ് ഇത്തവണ വാഗ്ദാനം ചെയ്യുന്നത് എന്നാണ് സൂചന. ടാസ്ക്കുകളിലും മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയേക്കും. അതിനിടെ…

സഞ്ജു വിലയേറിയ താരം

സഞ്ജു വിലയേറിയ താരം

കേരള പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസണിലെ താരലേലം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇന്ത്യൻ താരം സഞ്ജു സാംസണാണ് ഈ വർഷത്തെ ലീഗിൻ്റെ താരം.  26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി സഞ്ജു മാറി. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ സ്വന്തമാക്കാൻ തുടക്കം മുതൽ കൊച്ചി രംഗത്തുണ്ടായിരുന്നു.ഒരു ടീമിന് 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുവാദമുണ്ട്. കെപിഎല്ലിലെ ശമ്പള പരിധി ഒരു ടീമിന്…

ചുമര് തുരന്ന് ജ്വല്ലറിയിൽ മോഷണം

തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്. വെള്ളി ആഭരണങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു.ലോക്കർ തുറക്കാൻ കഴിഞ്ഞിട്ടില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനാഥാലയത്തിൽ അരാജകത്വം; അന്തേവാസികൾക്ക് ദുരിതം

പത്തനംതിട്ട : അടൂരിലെ വിവാദ അനാഥാലയത്തിനെതിരെ കൂടുതൽ പരാതികൾ. അന്തേവാസികൾക്ക് ദുരിതമെന്നാണ് മുൻജീവനക്കാരിയുടെ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിൽ നടത്തിപ്പുകാരി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. സ്ഥാപനത്തിൽ കുറച്ചുദിവസം ജോലിചെയ്ത കൊല്ലം സ്വദേശി  സന്ധ്യ പല്ലവിയാണ് പരാതിയുമായി രംഗത്തെത്തിയത്. അന്തേവാസികൾക്ക് ദുരിതമെന്നാണ് ആരോപണം. ഇതിൻറെ വീഡിയോയും പുറത്തുവിട്ടു. സന്ധ്യ തന്നെ അടൂർ പോലീസിൽ അടക്കം പരാതികൾ നൽകിയിട്ടുണ്ട്. സന്ധ്യക്കെതിരെയും അനാഥാലയം നടത്തിപ്പുകാർ ഒരു പരാതി നൽകിയിട്ടുണ്ട്. മറ്റൊരു അന്തേവാസിയായ നസീമയുടെ മരണത്തിലും പത്തനംതിട്ട സ്വദേശിയുടെ പരാതിയുണ്ട്.  അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത…

മുഹറം അവധി തിങ്കളാഴ്ചയില്ല

മുഹറം അവധി തിങ്കളാഴ്ചയില്ല

തിരുവനന്തപുരം∙ കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട്  ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു ‘‘ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ…

ദലൈലാമ പിൻതുടർച്ചാവകാശ തർക്കത്തിൽ ഇന്ത്യക്ക് നിഷ്പക്ഷ നിലപാട്

ദലൈലാമ പിൻതുടർച്ചാവകാശ തർക്കത്തിൽ ഇന്ത്യക്ക് നിഷ്പക്ഷ നിലപാട്

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പിന്തുടർച്ചാവകാശ പദ്ധതിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ, മതവിശ്വാസമോ ആചാരപരമോ ആയ കാര്യങ്ങളിൽ ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്ന് സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കി. “ദലൈലാമ സ്ഥാപനത്തിന്റെ തുടർച്ചയെക്കുറിച്ച് പരിശുദ്ധ ദലൈലാമ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു,” എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ഇന്ത്യൻ സർക്കാർ ഇത്തരം മതപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി, അതിന്റെ ദീർഘകാല നിലപാട് വീണ്ടും ഉറപ്പിച്ചു. “വിശ്വാസത്തിന്റെയും മതത്തിന്റെയും ആചാരങ്ങളെയും ആചാരങ്ങളെയും…

ഇന്തോ-യു.എസ് വ്യാപാര കരാർ: എതിർപ്പുമായി രാഹുൽ ഗാന്ധി

ഇന്തോ-യു.എസ് വ്യാപാര കരാർ: എതിർപ്പുമായി രാഹുൽ ഗാന്ധി

ഇന്ത്യ- യു.എസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ പ്രാബല്യത്തിൽ വരാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. വ്യാപാര കരാറിൽ മോദി സൗമ്യമായി വഴങ്ങുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെടുന്നത് തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചാൽ മാത്രമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വാദിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ  പ്രതികരണം. ചോളം, സോയാബീൻ തുടങ്ങിയ അമേരിക്കൻ കാർഷിക ഇറക്കുമതികളുടെ തീരുവ കുറയ്ക്കാത്തതിലുള്ള ഇന്ത്യയുടെ…

കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

ഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പൊലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽപ്പെടുത്തിയതും, കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും….

മനുഷ്യ – വന്യജീവി ഏറ്റുമുട്ടൽ സർക്കാർ നിയമ നിർമാണത്തിന്

മനുഷ്യ – വന്യജീവി ഏറ്റുമുട്ടൽ സർക്കാർ നിയമ നിർമാണത്തിന്

തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘർഷത്തിൽ കേരളം നിയമനിർമ്മാണം നടത്തുംനിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും സർക്കാർ എം പിമാരുടെ യോഗത്തിൽ അറിയിച്ചു. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും സർക്കാർ എം പിമാരുടെ യോഗത്തിൽ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം…