പട്ടികജാതി- വർഗ ജീവനക്കാർക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം

പട്ടികജാതി- വർഗ ജീവനക്കാർക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം

ചരിത്രത്തിലാദ്യമായി, ഇന്ത്യൻ സുപ്രീം കോടതി പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) ജീവനക്കാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ഒരു സംവരണ നയം ഔദ്യോഗികമായി നടപ്പിലാക്കി. 2025 ജൂൺ 24 ലെ ഒരു ആഭ്യന്തര സർക്കുലർ വഴി അറിയിച്ച ഈ നീക്കം, രാജ്യത്തെ പരമോന്നത നീതിന്യായ സ്ഥാപനത്തിനുള്ളിൽ ഉൾപ്പെടുത്തലിനും പ്രാതിനിധ്യത്തിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സർക്കുലർ അനുസരിച്ച്, കോടതിയുടെ ആന്തരിക നെറ്റ്‌വർക്കിൽ (സപ്നെറ്റ്) ഒരു മോഡൽ റിസർവേഷൻ റോസ്റ്ററും രജിസ്റ്ററും അപ്‌ലോഡ് ചെയ്യുകയും 2025 ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരികയും…

പുതിയ പാൻ കാർഡിന് ആധാർ നിർബന്ധം

പുതിയ പാൻ കാർഡിന് ആധാർ നിർബന്ധം

2025 ജൂലൈയിലെ നിരവധി സാമ്പത്തിക സംഭവവികാസങ്ങൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാധീനിക്കും. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള സമയപരിധി നീട്ടുകയും ചെയ്യും. അതേസമയം, എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബാങ്കുകൾ കാർഡുകൾ, എ‌ടി‌എമ്മുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള നിരക്കുകൾ പുനഃക്രമീകരിക്കും. പുതിയ പാൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകരെ പരിശോധിക്കാൻ ഇന്ന് മുതൽ ആധാർ ഉപയോഗിക്കുമെന്ന്…

മോഹൻലാലിന്റെ മകൾ വിസ്മയ, നായികയായി സിനിമയിലേക്ക്
|

മോഹൻലാലിന്റെ മകൾ വിസ്മയ, നായികയായി സിനിമയിലേക്ക്

മോഹൻലാലിന്റെ മകൾ വിസ്‍മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു.

എയർ ഇന്ത്യാ വിമാനം 900 അടി താഴ്ന്നിറങ്ങി; അപകടം ഒഴിവായി
|

എയർ ഇന്ത്യാ വിമാനം 900 അടി താഴ്ന്നിറങ്ങി; അപകടം ഒഴിവായി

അഹമ്മദാബാദിൽ AI-171 വിമാനാപകടത്തിൻ്റെ ഭീതി ഒഴിയും മുൻപ് ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഏകദേശം 900 അടി താഴ്ന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജൂൺ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനം എഐ -187 സുരക്ഷിതമായി വിയന്നയിൽ ഇറങ്ങി. ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടു. “മുങ്ങരുത്”…

യു എസ് എമിഗ്രേഷൻ; പരിഷ്ക്കരണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

യു എസ് എമിഗ്രേഷൻ; പരിഷ്ക്കരണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

വാഷിംഗ്ടൺ ഡി.സി : യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസസ് ജൂലൈ 1 മുതൽ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന എമിഗ്രേഷൻ തട്ടിപ്പുകൾ തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിലവിൽ എസ്എംഎസ് അയക്കാൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ മാറ്റി പുതിയ നമ്പർ നൽകിയിട്ടുണ്ട്. ഇന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അധികാരികൾ അറിയിച്ചു. 468-311 (Gov-311) എന്ന പഴയ ഫോൺ നമ്പർ ആണ് മാറ്റിയിട്ടുള്ളത് . പുതിയ നമ്പർ 872466(USAIMM) ആയിരിക്കുമെന്ന് ആധികാരികമായ…

ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ
|

ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ

ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്. ആരോഗ്യവകുപ്പിന് പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ ധനവകുപ്പ് പുറത്ത് വിടുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പണം വെട്ടികുറയ്ക്കുന്ന തീരുമാനം വന്നിട്ടില്ല. 2021- 22 കാലയളവ് നോക്കുമ്പോൾ ഇപ്പോൾ 137 ശതമാനം അധികം പണം നൽകുന്നു. മരുന്നിനും മറ്റ് ആരോഗ്യ ഉപകരണങ്ങൾക്കും വെട്ടിക്കുറവ് സംഭവിക്കുന്നില്ല. ബജറ്റിൽ വെക്കുന്ന തുകയെക്കാളും അധികമാണ് ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലാൻ…

വേടന്റെ പാട്ട് സിലബസിൽ; ഗവർണർ ഇടപെടുന്നു

വേടന്റെ പാട്ട് സിലബസിൽ; ഗവർണർ ഇടപെടുന്നു

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാഗിന്റെ പരാതിയിലാണ് നടപടി. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നായിരുന്നു ആവശ്യം. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഭൂമി ഞാൻ വീഴുന്നിടം എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ…

ഇന്തോ-യു.എസ്. വ്യാപാര കരാർ ഉടൻ
|

ഇന്തോ-യു.എസ്. വ്യാപാര കരാർ ഉടൻ

ഇന്തോ-പസഫിക് മേഖലയിലെ പ്രധാന തന്ത്രപരമായ സഖ്യകക്ഷി എന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം വൈറ്റ് ഹൗസ് വീണ്ടും ഉറപ്പിച്ചു. അതേസമയം ഇന്ത്യയും യു എസും തമ്മിലുള്ള ദീർഘകാലമായി പ്രതീക്ഷിക്കുന്ന വ്യാപാര കരാർ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സ്ഥിരീകരിച്ചു. “ഏഷ്യാ പസഫിക്കിൽ ഇന്ത്യ വളരെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷിയായി തുടരുന്നു, പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അത് അദ്ദേഹം തുടരും.” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മേഖലയിൽ…

രവത ചന്ദ്രശേഖർ സ്ഥാനമേറ്റു

രവത ചന്ദ്രശേഖർ സ്ഥാനമേറ്റു

ഡിജിപി റവാഡ എ. ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്‌. എഡിജിപി മാർ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസിൽ വെച്ച് അധികാരക്കൈമാറ്റ നടപടി നടന്നു. മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. എന്നാൽ കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാൽ പുതിയ ഡി.ജി.പിക്ക് ഇന്നലെ എത്തി നേരിട്ട്…

pinarayi-vijayan-kerala-chief-minister

സയണിസ്റ്റുകളും ആർ.എസ്.എസും ഇരട്ടപെറ്റ മക്കളെന്ന് പിണറായി വിജയൻ

ബിജെപി സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ  പാർട്ടിയല്ലെന്നും  ആർഎസ്എസ് നേതൃത്വം അംഗീകരിച്ച അവരുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യതപ്പെട്ട പാർട്ടിയാണെന്നുമുള്ള വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സയണിസ്റ്റുകളുടെ എല്ലാ ഭീകരവാദത്തിനും ഒപ്പം നിൽക്കുന്നവരാണ് ആർഎസ്എസുകാർ. ആർഎസ്എസ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല. അവരുടേത് മുസോളിനിയുടെയും ഹിറ്റ്‌ലറുടേയും  ഫാസിസ്റ്റ് നയമാണ്. അവരുടെ വിചാരധാരയിൽ എഴുതി വച്ചിരിക്കുന്ന മൂന്ന് ശത്രുക്കൾ മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരാണ്. ഇത് ഭാരതത്തിന്റെ പൈതൃകങ്ങളിൽ നിന്നോ…