ജാനകീ ജാനേ… അസ്വസ്ഥത ഉളവാക്കുന്ന തീരുമാനം ;  ബി . ഉണ്ണികൃഷ്ണൻ
| |

ജാനകീ ജാനേ… അസ്വസ്ഥത ഉളവാക്കുന്ന തീരുമാനം ; ബി . ഉണ്ണികൃഷ്ണൻ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ സെൻസർ വിവാദത്തിൽ പ്രതികരണവുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA) ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. “JSK യെക്കുറിച്ചുള്ള വിഷയത്തെക്കുറിച്ച് ഞങ്ങൾക്ക് അത്ര വ്യക്തതയില്ല, പക്ഷേ സംവിധായകനുമായുള്ള സംഭാഷണത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായത്, നായികയായ ജാനകിയുടെ പേര് മറ്റെന്തെങ്കിലും ആക്കണമെന്ന് CBFC വ്യക്തമാക്കി എന്നാണ്. സംവിധായകന്റെ അഭിപ്രായത്തിൽ, സിനിമയിൽ മതപരമായ ഒരു പരാമർശവുമില്ല, അതിനാൽ ഈ തീരുമാനം ശരിക്കും അസ്വസ്ഥത ഉളവാക്കുന്നതും ഏകപക്ഷീയവുമാണ്. മൊത്തത്തിൽ, ഇത്തരം…

പരാഗ് ജെയ്ൻ റോ മേധാവി; രവി സിൻഹ ജൂൺ 30 വരെ  
|

പരാഗ് ജെയ്ൻ റോ മേധാവി; രവി സിൻഹ ജൂൺ 30 വരെ  

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഓഫീസർ പരാഗ് ജെയിനിനെ നിയമിച്ചു. പഞ്ചാബ് കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിൻ ജൂലൈ 1 ന് രണ്ട് വർഷത്തേക്ക് റോ മേധാവിയായി ചുമതലയേൽക്കും. നിലവിലെ മേധാവി രവി സിൻഹയ്ക്ക് പകരക്കാരനായി നിയമിക്കപ്പെടും. രവി സിൻഹയുടെ കാലാവധി ജൂൺ 30 ന് അവസാനിക്കും. രാജ്യത്തിന് പുറത്തുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയാണ് റോ….

ബംഗാൾ യുവതിയുടെ പരാതി; പത്മശ്രീ സന്യാസിക്കെതിരെ   ബലാൽസംഗക്കേസ്
|

ബംഗാൾ യുവതിയുടെ പരാതി; പത്മശ്രീ സന്യാസിക്കെതിരെ ബലാൽസംഗക്കേസ്

പത്മശ്രീ അവാർഡ് ജേതാവായ സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശി പരാതിയിൽ ആരോപിക്കുന്നത്.

വി എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

വി എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് പട്ടം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ദ മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മ‌ം വിലയിരുത്തി ചികിത്സ തുടരുകയാണ്

പാകിസ്താൻ ഒളിത്താവളങ്ങൾ പുന:സംഘടിപ്പിക്കുന്നു
|

പാകിസ്താൻ ഒളിത്താവളങ്ങൾ പുന:സംഘടിപ്പിക്കുന്നു

മെയ് മാസം ഇന്ത്യൻ സൈന്യം തകർത്ത തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ നീക്കം ആരംഭിച്ചതായി വിവരം.

പ്രളയ സാധ്യത: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രളയ സാധ്യത: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നാളെയോടെ കാലവർഷം ശമിക്കുമെന്നാണ് വിലയിരുത്തൽ….

സൂംബാ നൃത്തം; മതസംഘടനകളുടെ പ്രതിഷേധവും സർക്കാരിന്റെ ന്യായീകരണവും

സൂംബാ നൃത്തം; മതസംഘടനകളുടെ പ്രതിഷേധവും സർക്കാരിന്റെ ന്യായീകരണവും

തിരുവനന്തപുരം : പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നും അൽപമാത്ര വസ്ത്രം ധരിച്ചും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന് മതസംഘടനകൾ എതിർപ്പ് സജീവമാക്കി. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളുകളിൽ ഫിറ്റ്നസ് പ്രോഗ്രാം അവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വന്നതോടെയാണ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ പല സ്കൂളുകളിലും സൂംബാ പരിശീലനം നൽകാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. തന്റെ മകൻ ഇതിൽ പങ്കെടുക്കുകയില്ലെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷറഫ് വ്യക്തമാക്കി ….

കെ.പി.സി .സി രാഷ്ട്രീയ കാര്യസമിതി ചേർന്നു

കെ.പി.സി .സി രാഷ്ട്രീയ കാര്യസമിതി ചേർന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കെ പി സിസി രാഷ്ട്രീയകാര്യ യോഗം തിരുവനന്തപുരത്ത് ചേർന്നു.

മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാർ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് ഇനി ഓർമയാകും. വർഷങ്ങൾക്ക് മുൻപേ ആസൂത്രണം ചെയ്ത പദ്ധതിയ്ക്കാണ് ചിറക് മുളയ്ക്കുന്നത്. കിഫ്ബി സഹായത്തോടെ ഫ്ലൈഓവർ നിർമിക്കാൻ നടപടികൾ പൂർത്തിയാക്കുമെന്ന് ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്ന സമയത്തുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാനാകും.