ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ പതിച്ചു

ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ പതിച്ചു

തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ പതിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു

ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു

തൃശൂ‍രിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഗൂണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. മരത്തംകോട് സ്വദേശി അക്ഷയ് കൂത്തൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരുമ്പിലാവിൽ വെച്ചാണ്‌ അക്ഷയ്‍യെ വെട്ടിക്കൊലപ്പെടുത്തിയത്‌. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പിലാവിൽ ലഹരി മാഫിയ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിരവധി കേസുകളിൽ പ്രതിയായ ‘കൂത്തൻ’ എന്ന് വിളിക്കുന്ന അക്ഷയ്‌ ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയായ അക്ഷയ് നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച…

വാടക വീട്ടിൽ യുവതിയുടെ മൃതദേഹം; ദുരൂഹമെന്ന് പോലീസ്

വാടക വീട്ടിൽ യുവതിയുടെ മൃതദേഹം; ദുരൂഹമെന്ന് പോലീസ്

തൃശൂർ വരന്തരപ്പിള്ളിയിൽ യുവതി മരിച്ച നിലയിൽ. കണ്ണാറ കരടിയള സ്വദേശി കുഞ്ഞുമോൻ്റെ ഭാര്യ 34 വയസ്സുള്ള ദിവ്യ ആണ് മരിച്ചത്. സംഭവം കൊലപാതകമാണോയെന്ന സംശയത്തെ തുടർന്ന് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.നെഞ്ച് വേദനയെത്തുടർന്നാണ് മരിച്ചതെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു.യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ദിവ്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇൻക്വസ്റ്റ് ചെയ്യുന്നതിനിടെയാണ് സംശയം തോന്നിയത്. തുടർന്ന് കുഞ്ഞുമോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ വീട്ടിലെത്തി…

യു എ ഇ നിവാസികൾ പരിഭ്രാന്തിയിൽ; കനത്ത സുരക്ഷാ മുന്നറിയിപ്പ്

യു എ ഇ നിവാസികൾ പരിഭ്രാന്തിയിൽ; കനത്ത സുരക്ഷാ മുന്നറിയിപ്പ്

ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ദുബായിൽ കനത്ത ജാഗ്രത നിർദേശം.  ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് ഇറാൻ,  അമേരിക്കയ്ക്ക് നൽകിയ മറുപടിയാണിത്. ആളപായമില്ലെങ്കിലും ദുബായ് പോലീസ് താമസക്കാരോട് വീടുകളിൽ തുടരാനും പുറത്തിറങ്ങാതിരിക്കാനും ആവശ്യപ്പെട്ടു.

അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി വരുന്നു

അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി വരുന്നു

അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ ദുബായിയിൽ ശക്തമായ നടപടി വരുന്നു

മോഹൻലാൽ അഭിനയ ദൈവമെന്ന് ആരാധകർ

മോഹൻലാൽ അഭിനയ ദൈവമെന്ന് ആരാധകർ

മോഹൻലാലിനെ ശ്രീലങ്കൻ ടൂറിസം പേജ് ‘സൗത്ത് ഇന്ത്യൻ സിനിമാ ലെജൻഡ്’ എന്ന് വിശേഷിപ്പിച്ചതിൽ മോഹൻലാൽ ആരാധകർ പ്രതിഷേധത്തിൽ. ശ്രീലങ്കൻ ടൂറിസം വകുപ്പിന്റെ പോസ്റ്റിലാണ് ഈ പരാമർശം ഉണ്ടായത്.

ഇറാൻ – ഇസ്രായേൽ സംഘർഷം; ഗൾഫ് , യൂറോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
|

ഇറാൻ – ഇസ്രായേൽ സംഘർഷം; ഗൾഫ് , യൂറോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും. ഞായറാഴ്ച ഇസ്രയേൽ വ്യോമാതിർത്തി  വീണ്ടും തുറന്നതിനു തൊട്ടുപിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

Income-Tax-Department

ആദായനികുതി; വാർഷിക വരുമാനം കുറച്ചു കാണിച്ചാൽ നിരീക്ഷണം

ന്യൂഡൽഹി: ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽ പലരും വരുമാനം മുഴുവൻ ആദായനികുതി റിട്ടേണുകളിൽ കാണിക്കുന്നില്ല. ഇവരുടെ ചെലവഴിക്കൽ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. ഒരുകോടി രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവർ 7 ലക്ഷത്തിൽ കൂടുതലുണ്ട് . നിലവിൽ നാല് ലക്ഷത്തോളം പേരാണ് ഒരുകോടി രൂപയുടെ വരുമാനം കാണിച്ച് ആദായനികുതി റിട്ടേൺ നൽകുന്നത് . 2022 -23 സാമ്പത്തിക വർഷത്തിൽ 7.97 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്തത്. ഇതിൽ 3.50…