കുവൈറ്റ് പൗരൻമാർക്ക് ഇന്ത്യയിലെത്താൻ എളുപ്പത്തിൽ വിസ
|

കുവൈറ്റ് പൗരൻമാർക്ക് ഇന്ത്യയിലെത്താൻ എളുപ്പത്തിൽ വിസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് വിസാ നടപടികള്‍ ലളിതമാക്കി ഇന്ത്യ. ഇ-വിസ ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേരിട്ട് എംബസിയില്‍ എത്താതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വിസ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു. ഔദ്യോഗിക ഇന്ത്യന്‍ വിസ പോര്‍ട്ടല്‍ വഴി വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല. അഞ്ച് പ്രധാന കാറ്റഗറികളിലായിട്ടാണ് ഇ-വിസ അനുവദിക്കുന്നത്….

ആവിഷ്ക്കാര സ്വാതന്ത്ര്യം: പവിത്രവും പരമപ്രധാനവുമെന്ന് സുപ്രീം കോടതി

ആവിഷ്ക്കാര സ്വാതന്ത്ര്യം: പവിത്രവും പരമപ്രധാനവുമെന്ന് സുപ്രീം കോടതി

സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്ന ഷർമിഷ്ഠ പനോലിക്കെതിരായ കേസിലെ പരാതിക്കാരനായ വജാഹത്ത് ഖാൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ, വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കണമെന്നും എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പവിത്രത ലംഘിക്കാതെ അത് ചെയ്യണമെന്നും സുപ്രീം കോടതി തിങ്കളാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗത്തെ ‘ആവിഷ്കാര സ്വാതന്ത്ര്യം’ ആയി പ്രചരിപ്പിക്കുന്നതിൽ വിലപിച്ച ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച്, ഭരണകൂടം ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൂല്യത്തെക്കുറിച്ച് ജനങ്ങളെ…

കീം: കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ

കീം: കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിപ്രകാരം പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്. ഇതിനോടൊപ്പം സിബിഎസ് ഇ വിദ്യാർത്ഥികളും തടസ്സ ഹർജിയുമായി മുന്നോട്ട് . പുതുക്കിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ 27 മാർക്ക് ആണ് കേരള സിലബസ് വിദ്യാർഥികൾക്ക് നഷ്ടമായത്.ഇതേസമയം 20 മാർക്ക് സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂട്ടിക്കൊടുക്കുകയും ചെയ്തു. ഇത് സ്വാഭാവിക നീതിയുടെ നിഷേധം ആണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു . നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാക്കാനായി സംസ്ഥാന സർക്കാർ കേസിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്….

ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 4:30 ന് ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ നിന്ന് ഇറങ്ങും. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഒരു നാഴികക്കല്ല് ദൗത്യം പൂർത്തിയാക്കിയാണ് ശുഭാൻഷുവിൻ്റെ തിരിച്ചു വരവ്. ശുക്ലയും മൂന്ന് അന്താരാഷ്ട്ര സഹപ്രവർത്തകരും ഉൾപ്പെടുന്ന ആക്സിയം-4 (ആക്സ്-4) സംഘത്തിന്റെ മടക്കയാത്ര ജൂലൈ 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കാലിഫോർണിയ തീരത്ത് അവസാനിക്കും….

കൊച്ചിയിൽ വൻ തീപിടുത്തം; ആളപായമില്ല

കൊച്ചിയിൽ വൻ തീപിടുത്തം; ആളപായമില്ല

കൊച്ചി നഗരത്തിൽ വൻ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. സമീപത്തായി രണ്ട് ഫ്ലാറ്റുകളും ഒരു വീടുമാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏഴ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്ത് പെട്രോൾ പമ്പുകളുള്ളത് ആശങ്ക…

ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം; മരണ സംഖ്യ ഏറുന്നു
|

ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം; മരണ സംഖ്യ ഏറുന്നു

ടെൽ അവീവ്: ഗാസയിലുടനീളമുള്ള ജനവാസ കേന്ദ്രങ്ങളെയും കുടിയിറക്ക ക്യാമ്പുകളെയും ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 59 പലസ്‌തീനികൾ കൊല്ലപ്പെട്ടു. അതിൽ 28 പേർ ഗാസ സിറ്റിയിൽ നിന്നുള്ളവർ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗാസയിലെ മെഡിക്കൽ-പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ മധ്യ ഗാസയിലെ ഒരു ജലശേഖരണ കേന്ദ്രത്തിൽ കുറഞ്ഞത് 10 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിൽ ആറ് പേർ കുട്ടികളാണ്. ഇസ്രായേലിന്റെ ഉപരോധം നേരിടുന്ന ഗാസയിൽ ക്ഷാമം പടരുകയും…

നിപ: 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
|

നിപ: 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം . ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് 57 വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ്…

ബീഹാർ: ഭരണം നിലനിർത്താൻ നിധീഷിന്റെ നെട്ടോട്ടം
|

ബീഹാർ: ഭരണം നിലനിർത്താൻ നിധീഷിന്റെ നെട്ടോട്ടം

പാറ്റ്‌ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലികളും തൊഴിലവസരങ്ങളും നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. വീണ്ടും സംസ്ഥാനത്ത് ഭരണത്തിലേറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിതീഷ് കുമാറിന്റെ നിർണായക പ്രഖ്യാപനം. 2020-2025 കാലയളവിൽ നിശ്ചയിച്ചിരുന്ന മുൻ ലക്ഷ്യത്തിന്റെ ഇരട്ടിയായി, 2020-2025 കാലയളവിൽ 50 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും…

|

തലയിൽ പാലു കാച്ചി; പാലിൽ കുളിച്ച് വിവാഹ മോചിതൻ

ദിസ്പുർ ∙ വിവാഹമോചനത്തിനു പിന്നാലെ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്.‘ ‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ അറിയിച്ചു. അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞാൻ പാലിൽ കുളിക്കുന്നു’’ – മാനിക് അലി പറഞ്ഞു. നാലു ബക്കറ്റ്…