വിവാഹമേചനം; നയൻതാരയുടെ മറുപടി
|

വിവാഹമേചനം; നയൻതാരയുടെ മറുപടി

വിവാഹമോചനത്തെയും പ്രൊഫഷണൽ തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മറുപടിയായി നടി നയൻതാര ഒരു രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രംഗത്ത് വന്നു. അടുത്തിടെ, താനും ഭർത്താവ് സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജാനി മാസ്റ്ററോടൊപ്പം അവരുടെ വരാനിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇരുവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്‌നേഷ് ശിവനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നടി ഈ വിവാഹമോചന കിംവദന്തികൾക്ക് അന്ത്യം…

അക്കാദമി അടച്ചില്ല; ടെന്നീസ് താരം രാധികയെ അച്ഛൻ വെടി വെച്ച് കൊലപ്പെടുത്തി

അക്കാദമി അടച്ചില്ല; ടെന്നീസ് താരം രാധികയെ അച്ഛൻ വെടി വെച്ച് കൊലപ്പെടുത്തി

ദേശീയ ടെന്നീസ് താരം രാധിക യാദവിൻ്റെ മരണത്തിന് പിന്നിൽ പിതാവ് തന്നെയെന്ന് ആരോപണം. ഗുരുഗ്രാമിലെ സെക്ടർ 57ലെ വീട്ടിൽ വെച്ച് 25 കാരിയായ ദേശീയ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് ദീപക് യാദവ് വെടിവച്ചു കൊന്നതായാണ് പരാതി. മകളുടെ വരുമാനം കൊണ്ടാണ് താൻ ജീവിക്കുന്നതെന്ന് ആളുകൾ പരിഹസിക്കുന്നത് കേട്ട് താൻ അസ്വസ്ഥനാണെന്നും അവളുടെ സ്വഭാവത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് പോലും കേട്ടിട്ടുണ്ടെന്നും ദീപക് പോലീസിനോട് പറഞ്ഞു. അക്കാദമി അടച്ചുപൂട്ടാൻ പലതവണ രാധികയോട് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു….

അമിത് ഷാ ഇന്ന് കേരളത്തിൽ

അമിത് ഷാ ഇന്ന് കേരളത്തിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ. രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രിക്ക് തിരുവനന്തപുരത്ത് രണ്ട് പരിപാടികളിലാണ് ഉള്ളത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം, പുത്തരിക്കണ്ടം മൈതാനത്തെ പൊതുപരിപാടി എന്നിവയാണ് അത്. ജൂലൈ 12ന് തിരുവനന്തപുരത്ത് നിന്നും വൈകിട്ട് നാല് മണിയോടെ മടങ്ങുന്ന മന്ത്രി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിക്ക് മടങ്ങും.

കീo ഫലം പുതുക്കി പ്രസിദ്ധീകരിച്ചു.

കീo ഫലം പുതുക്കി പ്രസിദ്ധീകരിച്ചു.

യുദ്ധകാലാടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി…

പുറത്താക്കി തരൂ ,തരൂ…..കോൺഗ്രസ്സിനോട് ,തരൂർ

പുറത്താക്കി തരൂ ,തരൂ…..കോൺഗ്രസ്സിനോട് ,തരൂർ

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സമീപനം പൊതുജീവിതത്തെ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അവസ്ഥയിലേക്ക് തള്ളിവിട്ടു എന്ന് തരൂർ പറഞ്ഞു. അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ. തൻ്റെ ലേഖനത്തിൽ, സ്വാതന്ത്ര്യത്തിന്റെ ചോർച്ച എങ്ങനെ സംഭവിക്കുന്നുവെന്ന് അത് കാണിച്ചുതന്നുവെന്നും, “ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്” ലോകം എങ്ങനെ അജ്ഞതയിലായിരുന്നുവെന്നും അത് എടുത്തുകാണിച്ചുവെന്ന് പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സമീപനം പൊതുജീവിതത്തെ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അവസ്ഥയിലേക്ക് തള്ളിവിട്ടു എന്ന് പ്രോജക്ട് സിൻഡിക്കേറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ തരൂർ പറഞ്ഞു. മോദി സർക്കാരിന്റെ നയങ്ങളെ പരസ്യമായി…

കാപ്പി കുടിക്കുന്നവർക്ക് സന്തോഷ വാർത്ത……..

കാപ്പി കുടിക്കുന്നവർക്ക് സന്തോഷ വാർത്ത……..

കാപ്പി കുടിക്കുന്നത് ആരും അത്ര പ്രോത്സാഹിപ്പിക്കാറില്ല. സ്ഥിരമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും പറയാറുണ്ട്. എന്നാൽ ഇപ്പോൾ കാപ്പി ഇഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷവാർത്ത വന്നിരിക്കുന്നു. സൗത്താംപ്ടൺ, എഡിൻബർഗ് സർവ്വകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊടിച്ച കാപ്പി കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നും പഠനത്തിൽ പറയുന്നു. ഇത് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും അതുമൂലമുണ്ടാകുന്ന മരണ സാധ്യതയും കുറയ്ക്കുന്നു. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കൊഴുപ്പ് കരൾ…

മഴയും മണ്ണിടിച്ചിലും ഹിമാചലിൽ 85 മരണം

കഴിഞ്ഞ 20 ദിവസത്തിനിടെ തുടർച്ചയായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഹിമാചൽ പ്രദേശിൽ 85 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 34 പേരെ കാണാതായതായും 129 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. പൂർണ്ണമായും തകർന്ന 404 വീടുകളിൽ 397 എണ്ണം മാണ്ഡിയിൽ നിന്നാണ്. 751 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു, അതിൽ 719 എണ്ണം മാണ്ഡിയിലാണ്. വാണിജ്യ സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായി, 233 കടകളും ഫാക്ടറികളും തകർന്നു, മാണ്ഡിയിൽ മാത്രം…

നവോദയ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴയിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ വ്യാഴാഴ്ച പുലർച്ചെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിനിയായ നേഹ എന്ന വിദ്യാർത്ഥിനിയെ ഹോസ്റ്റൽ കുളിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ ഷിജുവിന്റെയും അനിലയുടെയും മകളായ നേഹയെ, ചെന്നിത്തലയിലെ നവോദയ സ്കൂൾ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിനിയാണ് പുലർച്ചെ നാല് മണിയോടെ കുളിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ കണ്ടെത്തി. സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നേഹ ഒരു സജീവ…

കീം ഫലം ഡിവിഷൻ ബഞ്ചും റദ്ദാക്കി; സർക്കാർ അങ്കലാപ്പിൽ

കീം ഫലം ഡിവിഷൻ ബഞ്ചും റദ്ദാക്കി; സർക്കാർ അങ്കലാപ്പിൽ

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയ കീം പരീക്ഷാഫലം ഡിവിഷൻ ബെഞ്ചും ഇന്ന് റദ്ദാക്കി. സാങ്കേതികമായി സിംഗിൾ ബെഞ്ചിന്റെ വിധിന്യായത്തിൽ ഇടപെടേണ്ട സാഹചര്യം ഒന്നുമില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ . നിലവിൽ ഉണ്ടായിരുന്ന 1:1:1 എന്ന മാനദണ്ഡത്തിന് പകരം 5:3: 2 അനുപാതം കൊണ്ടുവന്നതാണ് വിവാദത്തിന് ഇടയാക്കിയത്. പ്രവേശന പരീക്ഷയിലെ സ്കോർ നിലയും പ്ലസ് ടു തല മാർക്കും സയൻസ് വിഷയങ്ങളിലെ സ്കോർ നിലയും പരിഗണിച്ചുകൊണ്ടാണ് ഇത്തവണ റാങ്ക് പട്ടിക തയ്യാറാക്കിയത് . പ്രവേശന പരീക്ഷയുടെ പൊതുവായ സ്കോർ…

പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയായ പൈലറ്റും സഹപ്രവർത്തകയും മരിച്ചു

പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയായ പൈലറ്റും സഹപ്രവർത്തകയും മരിച്ചു

രണ്ട് ട്രെയിനിംഗ് എയർക്രാഫ്റ്റുകൾ ആകാശത്ത് കൂട്ടിയിടിച്ച് ഒരു മലയാളി ഉൾപ്പെടെ രണ്ട് ട്രെയിനി പൈലറ്റുമാർ കൊല്ലപ്പെട്ടു. കാനഡയിലെ ഹാർവ‍സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്‍കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. മരിച്ച മലയാളി 21 കാരനായ ശ്രീഹരി സുകേഷ് ആണെന്ന് ടൊറന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കാനഡയിലെ സതേൺ മാനിറ്റോവയിലാണ് സംഭവം. ശ്രഹരിയോടൊപ്പം കൊല്ലപ്പെട്ടത് സവന്ന മേയ് റോയസ് എന്ന കാനഡക്കാരിയാണ്. ഇരുവരുടെയും പരിശീലന വിമാനങ്ങൾ  ഒരേസമയം ലാൻഡ് ചെയ്തപ്പോഴാണ് അപകടം.