മഴയ്ക്ക് ശമനo; ഒറ്റപ്പെട്ട ഇടിമിന്നലിനും കാറ്റിനും സാധ്യത

മഴയ്ക്ക് ശമനo; ഒറ്റപ്പെട്ട ഇടിമിന്നലിനും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50…

ഇന്ത്യാക്കാർക്ക് സുവർണ്ണാവസരം;UAE യിൽ ‘ഗോൾഡൻ വിസ ‘

പരമ്പരാഗത നിക്ഷേപ അധിഷ്ഠിത റെസിഡൻസി മോഡലിൽ നിന്ന് മാറി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒരു പുതിയ നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസ അവതരിപ്പിച്ചു. സ്വത്തിലോ ബിസിനസ്സിലോ നിക്ഷേപിക്കേണ്ട ആവശ്യമില്ലാതെ 1,00,000 ദിർഹം (ഏകദേശം 23.3 ലക്ഷം രൂപ) ഒറ്റത്തവണ ഫീസ് അടച്ച് യോഗ്യരായ ഇന്ത്യക്കാർക്ക് രാജ്യത്ത് ലൈഫ് ടൈം റെസിഡൻസി വാഗ്ദാനം ചെയ്യുന്നു. ഇതുവരെ, ഇന്ത്യൻ പൗരന്മാർക്ക് യുഎഇയുടെ പ്രിയപ്പെട്ട ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടായിരുന്നു, കുറഞ്ഞത് 2 ദശലക്ഷം ദിർഹം (4.66 കോടി രൂപ) പ്രോപ്പർട്ടി ഉൾപ്പെടെ…

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍
| | | | |

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് റദ്ദാക്കി

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് റദ്ദാക്കി

തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്. എന്നാൽ റദ്ദാക്കൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നും തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താൻ യോഗത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി സിസ…

യുദ്ധവിമാനം കൊണ്ടുപോകാൻ ബ്രിട്ടീഷ് വിദഗ്ധരെത്തി

യുദ്ധവിമാനം കൊണ്ടുപോകാൻ ബ്രിട്ടീഷ് വിദഗ്ധരെത്തി

ഇരുപത് ദിവസങ്ങളായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബി അറ്റകുറ്റപണി ചെയ്ത് കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി. അറ്റ്ലസ് 400M എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. അത് വിജയിച്ചില്ലെങ്കിൽ എഫ്-35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. എഫ്-35 ന്റെ തകരാർ സാങ്കേതിക…

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി
|

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം, രാജ്യത്തേക്കുള്ള രണ്ട് ഘട്ട സന്ദർശനത്തിന് തുടക്കം കുറിച്ചു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. പ്രധാനമന്ത്രി മോദിയുടെ നാലാമത്തെ ബ്രസീൽ സന്ദർശനമാണിത്. റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു പുറമേ, തലസ്ഥാനമായ ബ്രസീലിയയും അദ്ദേഹം സന്ദർശിക്കും. “ബ്രസീലിലെ റിയോ ഡി ജനീറോയിൽ വന്നിറങ്ങി, അവിടെ…

നിപ : കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത സുരക്ഷ

നിപ : കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത സുരക്ഷ

പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയായ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള 99പേരിൽ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടർസ് അറിയിക്കുന്നത് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്….

സംസ്ഥാനത്ത് മഴ തുടരും………. ജാഗ്രത നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് മഴ തുടരും………. ജാഗ്രത നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത  മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24…

അമേരിക്കയിൽ പുതിയ പാർട്ടിയുമായി എലോൺ മസ്ക്

അമേരിക്കയിൽ പുതിയ പാർട്ടിയുമായി എലോൺ മസ്ക്

ശതകോടീശ്വരനായ സംരംഭകനും ടെക് മുതലാളിയുമായ എലോൺ മസ്‌ക് ശനിയാഴ്ച തന്റെ പ്ലാറ്റ്‌ഫോം എക്‌സിൽ ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. “ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്,” മസ്‌ക് എഴുതി, അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമർശിച്ചുകൊണ്ട്, ഒരു പുതിയ രാഷ്ട്രീയ ബദലിനായുള്ള 2-ൽ 1 എന്ന അനുപാതത്തിലുള്ള പൊതുജനാഭിലാഷം ആ വോട്ടെടുപ്പിൽ പ്രകടമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജൂലൈ 4 ന് നടന്ന യുഎസ്…

വ്യാജ മോഷണക്കേസ്; ബിന്ദുവിന്റെ പരാതിയിൽ പോലീസ് നടപടി

വ്യാജ മോഷണക്കേസ്; ബിന്ദുവിന്റെ പരാതിയിൽ പോലീസ് നടപടി

തിരുവനന്തപുരം : പേരൂർക്കട വ്യാജ മോഷണ കേസിൽ പോലീസ് നടപടി. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതി ബിന്ദുവിന്റെ പരാതിയിൽ കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയേൽ മകൾ നിഷ കസ്റ്റഡിയിൽ എടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. വ്യാജ പരാതി നൽകിയതിന് കേസെടുക്കാൻ എസ് സി, എസ് ടി കമ്മീഷൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിന്ദു നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. നേരെത്തെ…