ഓപ്പറേഷൻ സിന്ദൂർ: കനിവില്ലാതെ കനിമൊഴി, പ്രിയമില്ലാതെ പ്രിയങ്ക
|

ഓപ്പറേഷൻ സിന്ദൂർ: കനിവില്ലാതെ കനിമൊഴി, പ്രിയമില്ലാതെ പ്രിയങ്ക

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രം പ്രതിപക്ഷത്തെ മൂന്ന് വനിതാ എംപിമാരായിരുന്നു. പ്രിയങ്ക ഗാന്ധിയും കനിമൊഴിയുമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇന്ന് ചോദ്യശരങ്ങള്‍ എയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച്ച ആരോപിച്ച എംപിമാര്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പല വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന നിലപാടാണ് സുപ്രിയ സുലെ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും കടന്നാക്രമിക്കാനുള്ള ആദ്യത്തെ ഊഴം പ്രിയങ്ക…

‘അമ്മ’ യിൽ വനിത സാരഥിക്ക് സാധ്യത
|

‘അമ്മ’ യിൽ വനിത സാരഥിക്ക് സാധ്യത

താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണുള്ളത്. അമ്മയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ്…

മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്
|

മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്

തിരുവനന്തപുരം: താന്‍ ജെ ഡി എസ് വിട്ട് മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് തിരുവല്ല എം എല്‍ എ മാത്യൂ ടി തോമസ്. രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെന്നും അതില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ബി ജെ പി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് എന്റേത്. അവരിരുവരും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. പല തവണ പൊതു…

ഗവർണർമാർക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ലെന്ന് കേരളം
|

ഗവർണർമാർക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ലെന്ന് കേരളം

സംസ്ഥാന ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഗവർണർമാരുടെ സമയപരിധി സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച രാഷ്ട്രപതിയുടെ പരാമർശത്തെ കേരള സർക്കാർ എതിർത്തു. കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ, പരാമർശം നിലനിർത്താൻ കഴിയില്ല എന്നും, ഗുരുതരമായ നിയമപരമായ പോരായ്മകൾ ഉണ്ടെന്നും സംസ്ഥാനം വാദിച്ചു. തമിഴ്‌നാട് ഗവൺമെന്റ് vs ഗവർണർ കേസിലെ വിധിന്യായത്തിൽ സുപ്രീം കോടതി പരാമർശത്തിൽ ഉന്നയിച്ച 14 ചോദ്യങ്ങളിൽ 11 എണ്ണത്തിനും ഇതിനകം മറുപടി നൽകിയിട്ടുണ്ടെന്ന് കേരളം വാദിച്ചു. ആ വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജിയോ തിരുത്തൽ ഹർജിയോ ഫയൽ…

നിമിഷ പ്രിയയുടെ വധശിക്ഷ: റദ്ദാക്കിയെന്ന് കാന്തപുരം, വഴങ്ങിയിട്ടില്ലെന്ന് തലാലിന്റെ കുടുംബം
|

നിമിഷ പ്രിയയുടെ വധശിക്ഷ: റദ്ദാക്കിയെന്ന് കാന്തപുരം, വഴങ്ങിയിട്ടില്ലെന്ന് തലാലിന്റെ കുടുംബം

മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ യമനിൽ അധികൃതർ പൂർണമായും റദ്ദാക്കിയതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. “നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിരിക്കുന്നു. സനയിൽ ചേർന്ന ഉന്നതതല യോഗം നേരത്തെ താൽക്കാലികമായി നിർത്തിവച്ച വധശിക്ഷ പൂർണ്ണമായും റദ്ദാക്കാൻ തീരുമാനിച്ചു.” കാന്തപുരത്തിൻ്റെ ഓഫീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയെ റിപ്പോർട്ട് ചെയ്തു. എങ്കിലും, യെമൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും…

വഞ്ചനാ കുറ്റം: നിവിൻ പോളിയും എബ്രിഡ് ഷൈനും അറസ്റ്റിലാകാൻ സാധ്യത
|

വഞ്ചനാ കുറ്റം: നിവിൻ പോളിയും എബ്രിഡ് ഷൈനും അറസ്റ്റിലാകാൻ സാധ്യത

കോട്ടയം: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് പിന്നാലെ നിവിന്‍ പോളിയെയും പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. സാമ്പത്തിക തട്ടിപ്പും വഞ്ചനാ കുറ്റവും ആരോപിച്ച് നിര്‍മ്മാതാവ് നല്‍കിയ പരാതിയിലാണ് നടപടി. സംവിധായകന്‍ എബ്രിഡ് ഷൈനെയും നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് തീരുമാനം. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. തിയറ്ററിലും ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമാണിത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത്, നിവിന്‍ പോളി…

മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ
|

മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നെ നിങ്ങള്‍ എന്നെ കാണില്ലെന്നും സതീശന്‍ വിശദീകരിച്ചു. പറവൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പരിപാടിക്കിടെയാണ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശന്‍ കടന്നാക്രമിച്ച് സംസാരിച്ചത്. സതീശന്‍ ഈഴവ വിരോധിയാണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുള്ള മറുപടിയും സതീശന്‍ നല്‍കി. വെള്ളാപ്പള്ളി ആര്‍ക്ക് വേണ്ടിയാണ്…

പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു
|

പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സുലെമാൻ ഷായാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ ദൗത്യത്തിൽ അബു ഹംസ, യാസിർ എന്നീ രണ്ട് ഭീകരരെയും വധിച്ചു. കരസേന, സിആർപിഎഫ്, ജമ്മു കശ്‌മീർ…

മഴയ്ക്ക് ശമനം; കാറ്റിന് സാധ്യത
|

മഴയ്ക്ക് ശമനം; കാറ്റിന് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു (28/07/2025) മുതൽ ജൂലൈ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ജൂലൈ 28 , 29 തീയതികളിൽ ഒറ്റപ്പെട്ട…

ചാരു മജുംദാർ ഓർമ്മയായിട്ട് 53 വർഷങ്ങൾ
|

ചാരു മജുംദാർ ഓർമ്മയായിട്ട് 53 വർഷങ്ങൾ

ഓർമ്മ ഉറച്ചുവരുമ്പോഴേക്ക് ചാരു മജൂംദാർ മരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, എപ്പോഴും കേട്ട് ആ പേര് അതിപരിചിതമായിരുന്നു. പൊടിപ്പും തൊങ്ങലും വച്ച എത്രയോ കഥകൾ ! കൊച്ചുമാമൻ്റെ മുറി പോലീസ് റെയ്ഡ് ചെയ്തപ്പോൾ ചാരു മജൂംദാറിൻ്റെ കത്ത് ലഭിച്ചിരുന്നു എന്നും കൽക്കട്ടയിൽവച്ച് അവർ തമ്മിൽ കണ്ടിരുന്നുവെന്നും അതിൻ്റെ വിവരങ്ങൾ പോലീസിന് അറിയാമായിരുന്നു എന്നുമൊക്കെ പലരും പറഞ്ഞു കേട്ടു. അതേക്കുറിച്ച് കൊച്ചുമാമൻ പറഞ്ഞ് ഒന്നും കേട്ടിട്ടില്ല. കൊച്ചുമാമൻ്റെ മുറിയിൽനിന്ന് ചാരു മജൂംദാറിൻ്റെ കത്ത് കിട്ടിയപ്പോൾ ഉയർന്ന പോലീസ് ഉദ്യോസ്ഥൻ്റെ excitement…