കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

ഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പൊലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽപ്പെടുത്തിയതും, കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും….

മനുഷ്യ – വന്യജീവി ഏറ്റുമുട്ടൽ സർക്കാർ നിയമ നിർമാണത്തിന്

മനുഷ്യ – വന്യജീവി ഏറ്റുമുട്ടൽ സർക്കാർ നിയമ നിർമാണത്തിന്

തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘർഷത്തിൽ കേരളം നിയമനിർമ്മാണം നടത്തുംനിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും സർക്കാർ എം പിമാരുടെ യോഗത്തിൽ അറിയിച്ചു. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും സർക്കാർ എം പിമാരുടെ യോഗത്തിൽ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം…

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

തുടർചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് തിരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുലർച്ചെ നാല് മണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. ദുബായ് വഴിയാണ് അദ്ദേഹത്തിന്റെ യാത്ര. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് യാത്ര. പത്ത് ദിവസത്തോളമാകും മുഖ്യമന്ത്രി യുഎസിൽ തങ്ങുക.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാന ഭരണ നിയന്ത്രണത്തിന് മറ്റ് മന്ത്രിമാരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മിനിയോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചതിലുൾപ്പെടെ ആരോഗ്യ…

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിരുന്നു. ഇതേതുടർന്ന് നാട്ടുകൽസ്വദേശിനിയായ 40 കാരിയുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. 3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ…

ഇന്തോ-യു.എസ് വ്യാപാര കരാർ 48 മണിക്കൂറിനുളളിൽ…..

ഇന്തോ-യു.എസ് വ്യാപാര കരാർ 48 മണിക്കൂറിനുളളിൽ…..

ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ താൽക്കാലികമായി നിർത്തുന്നതിനുള്ള ജൂലൈ 9 സമയപരിധി അവസാനിക്കാൻ ദിവസങ്ങൾക്ക് മുമ്പ്, അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാർ ഒപ്പുവയ്ക്കാൻ സാധ്യതയുണ്ട്. ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ താൽക്കാലികമായി നിർത്തലാക്കാനുള്ള ജൂലൈ 9 സമയപരിധി അവസാനിക്കാൻ ദിവസങ്ങൾക്ക് മുമ്പ്, അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിൽ ഒരു ഇടക്കാല വ്യാപാര കരാർ ഒപ്പുവെക്കാൻ സാധ്യതയുണ്ട്. കൃഷി, ക്ഷീര മേഖലകൾ പൂർണ്ണമായും യുഎസിന് തുറന്നുകൊടുക്കില്ലെന്ന നിലപാട്…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണു, ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണു, ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം.   ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരിൽ…

സിദ്ധാർഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സിദ്ധാർഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച ഏഴുലക്ഷം നഷ്ടപരിഹാരത്തുക പത്തുദിവസത്തിനകം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെക്കണമെന്ന് ഉത്തരവ്. നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ 2024 ഒക്ടോബര്‍ ഒന്നിലെ ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്ന ഉന്നത ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചപ്പോഴാണ്…

ഭക്ഷിണേഷ്യൻ വംശജരെ കാനഡയിൽ അധിക്ഷേപിക്കുന്നു

ഭക്ഷിണേഷ്യൻ വംശജരെ കാനഡയിൽ അധിക്ഷേപിക്കുന്നു

കഴിഞ്ഞ വർഷം കാനഡ എല്ലാവരെയും സ്വാഗതം ചെയ്യുന്ന നയത്തിൽ നിന്ന് പിന്തിരിഞ്ഞു. ഇപ്പോൾ, ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ കുത്തനെ വർധനവ് ഉണ്ടായിട്ടുണ്ട്. പ്രധാനമായും ഇന്ത്യൻ വംശജർക്കെതിരായ വിദ്വേഷം നിറഞ്ഞ അധിക്ഷേപങ്ങളുടെ ഉപയോഗം 2019 നും 2023 നും ഇടയിൽ 1,350% വർദ്ധിച്ചതായി യുകെ ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്ക് പറയുന്നു. തീവ്രവാദം, വിദ്വേഷം, തെറ്റായ വിവരങ്ങൾ എന്നിവയെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു ലാഭേച്ഛയില്ലാത്ത സംഘടനയും തിങ്ക് ടാങ്കുമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക്…

മോഹൻ കുന്നുമ്മൽ റഷ്യയിലേക്ക്; ചുമതല ഡോ.സിസ തോമസിന്

മോഹൻ കുന്നുമ്മൽ റഷ്യയിലേക്ക്; ചുമതല ഡോ.സിസ തോമസിന്

തിരുവനന്തപുരം ∙ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സിസ തോമസിനു നല്‍കി ഗവര്‍ണര്‍. നിലവിലെ വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിനു പോകുന്ന പശ്ചാത്തലത്തിലാണ് എട്ടാം തീയതി വരെ സിസ തോമസിന് അധികചുമതല നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനം. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം ഏറ്റെടുത്ത സിസ തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. സര്‍ക്കാര്‍…

കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പാലക്കാടുനിന്നെത്തി കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാകാമെന്നാണ് സംശയം. വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.