പ്രളയ സാധ്യത: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രളയ സാധ്യത: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നാളെയോടെ കാലവർഷം ശമിക്കുമെന്നാണ് വിലയിരുത്തൽ….

സൂംബാ നൃത്തം; മതസംഘടനകളുടെ പ്രതിഷേധവും സർക്കാരിന്റെ ന്യായീകരണവും

സൂംബാ നൃത്തം; മതസംഘടനകളുടെ പ്രതിഷേധവും സർക്കാരിന്റെ ന്യായീകരണവും

തിരുവനന്തപുരം : പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നും അൽപമാത്ര വസ്ത്രം ധരിച്ചും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന് മതസംഘടനകൾ എതിർപ്പ് സജീവമാക്കി. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളുകളിൽ ഫിറ്റ്നസ് പ്രോഗ്രാം അവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വന്നതോടെയാണ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ പല സ്കൂളുകളിലും സൂംബാ പരിശീലനം നൽകാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. തന്റെ മകൻ ഇതിൽ പങ്കെടുക്കുകയില്ലെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷറഫ് വ്യക്തമാക്കി ….

കെ.പി.സി .സി രാഷ്ട്രീയ കാര്യസമിതി ചേർന്നു

കെ.പി.സി .സി രാഷ്ട്രീയ കാര്യസമിതി ചേർന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കെ പി സിസി രാഷ്ട്രീയകാര്യ യോഗം തിരുവനന്തപുരത്ത് ചേർന്നു.

മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാർ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് ഇനി ഓർമയാകും. വർഷങ്ങൾക്ക് മുൻപേ ആസൂത്രണം ചെയ്ത പദ്ധതിയ്ക്കാണ് ചിറക് മുളയ്ക്കുന്നത്. കിഫ്ബി സഹായത്തോടെ ഫ്ലൈഓവർ നിർമിക്കാൻ നടപടികൾ പൂർത്തിയാക്കുമെന്ന് ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്ന സമയത്തുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാനാകും.

മുല്ലപ്പെരിയാർ: ഇന്ന് ഷട്ടർ തുറക്കും
| |

മുല്ലപ്പെരിയാർ: ഇന്ന് ഷട്ടർ തുറക്കും

ജലനിരപ്പ് 136 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുറക്കുക. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തും. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്….

വരുന്നു……. വാർഷിക ഫാസ്റ്റ് ടാഗ് പാസുകൾ

ന്യൂഡൽഹി : ഉപരിതല ഗതാഗത മേഖലയിൽ വമ്പൻ പരീക്ഷണങ്ങളിൽ ഏറ്റവും പ്രായോഗികമായ ഫാസ്റ്റ് ടാഗ് ഇനിമുതൽ വാർഷിക ടോൾ പാസായി പരിവർത്തിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 മുതൽ ഈ പുതിയ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരും . രാജ്യത്തിനകത്ത് സ്ഥിരം യാത്രക്കാർക്ക് ഇത് വൻ നേട്ടം ആകാം ഉണ്ടാക്കുക. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ ആശയം മുന്നോട്ട് വെച്ചത് . സ്വകാര്യ വാഹന ഉടമകൾക്ക് എല്ലാ ദേശീയപാതകളിലും എക്സ്പ്രസ് വേ കളിലും ഈ പാസുകൾ ഉപയോഗിക്കാൻ കഴിയും…

ശബരിമലയിൽ അഖില ലോക ഭക്ത സംഗമം
|

ശബരിമലയിൽ അഖില ലോക ഭക്ത സംഗമം

തിരുവനന്തപുരം: അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്റ്റംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സി.പി.എം.നേതൃയോഗങ്ങൾ തുടങ്ങി; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം.
| |

സി.പി.എം.നേതൃയോഗങ്ങൾ തുടങ്ങി; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം.

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ . മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദൻ റെ ആർഎസ്എസ് ബാന്ധവം സംബന്ധിച്ച പ്രസ്താവന അനൗചിത്യവും അനവസരത്തിലും ആണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ് യോഗത്തിൽ തുറന്നടിച്ചു. കെ എൻ ബാലഗോപാലും എം ബി രാജേഷും രൂക്ഷമായ വിമർശനം നടത്തിയെന്നാണ് അറിയുന്നത്. എഡിജിപി എം ആർ…

പുതിയ DGP; മനോജ് എബ്രഹാമും എം.ആർ അജിത് കുമാറും പുറത്ത്
| |

പുതിയ DGP; മനോജ് എബ്രഹാമും എം.ആർ അജിത് കുമാറും പുറത്ത്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ സംസ്ഥാനസർക്കാർ നിർദ്ദേശിച്ച മനോജ് എബ്രഹാമും എം ആർ അജിത് കുമാറും ഇടം നേടിയില്ല. നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെയാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത് . ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. ഇതിലെ ആദ്യത്തെ മൂന്നു പേരുകളാണ് കേന്ദ്രം പരിഗണിച്ചത്. ഡൽഹി യുപിഎസ് സി  ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് കേന്ദ്രം മൂന്നംഗ പട്ടിക തയ്യാറാക്കിയത് . സംസ്ഥാനം സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്ന എഡിജിപി…