വഞ്ചനാ കുറ്റം: നിവിൻ പോളിയും എബ്രിഡ് ഷൈനും അറസ്റ്റിലാകാൻ സാധ്യത
|

വഞ്ചനാ കുറ്റം: നിവിൻ പോളിയും എബ്രിഡ് ഷൈനും അറസ്റ്റിലാകാൻ സാധ്യത

കോട്ടയം: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് പിന്നാലെ നിവിന്‍ പോളിയെയും പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. സാമ്പത്തിക തട്ടിപ്പും വഞ്ചനാ കുറ്റവും ആരോപിച്ച് നിര്‍മ്മാതാവ് നല്‍കിയ പരാതിയിലാണ് നടപടി. സംവിധായകന്‍ എബ്രിഡ് ഷൈനെയും നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് തീരുമാനം. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. തിയറ്ററിലും ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമാണിത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത്, നിവിന്‍ പോളി…

മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ
|

മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നെ നിങ്ങള്‍ എന്നെ കാണില്ലെന്നും സതീശന്‍ വിശദീകരിച്ചു. പറവൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പരിപാടിക്കിടെയാണ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശന്‍ കടന്നാക്രമിച്ച് സംസാരിച്ചത്. സതീശന്‍ ഈഴവ വിരോധിയാണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുള്ള മറുപടിയും സതീശന്‍ നല്‍കി. വെള്ളാപ്പള്ളി ആര്‍ക്ക് വേണ്ടിയാണ്…

പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു
|

പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സുലെമാൻ ഷായാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ ദൗത്യത്തിൽ അബു ഹംസ, യാസിർ എന്നീ രണ്ട് ഭീകരരെയും വധിച്ചു. കരസേന, സിആർപിഎഫ്, ജമ്മു കശ്‌മീർ…

മഴയ്ക്ക് ശമനം; കാറ്റിന് സാധ്യത
|

മഴയ്ക്ക് ശമനം; കാറ്റിന് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു (28/07/2025) മുതൽ ജൂലൈ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ജൂലൈ 28 , 29 തീയതികളിൽ ഒറ്റപ്പെട്ട…

ചാരു മജുംദാർ ഓർമ്മയായിട്ട് 53 വർഷങ്ങൾ
|

ചാരു മജുംദാർ ഓർമ്മയായിട്ട് 53 വർഷങ്ങൾ

ഓർമ്മ ഉറച്ചുവരുമ്പോഴേക്ക് ചാരു മജൂംദാർ മരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, എപ്പോഴും കേട്ട് ആ പേര് അതിപരിചിതമായിരുന്നു. പൊടിപ്പും തൊങ്ങലും വച്ച എത്രയോ കഥകൾ ! കൊച്ചുമാമൻ്റെ മുറി പോലീസ് റെയ്ഡ് ചെയ്തപ്പോൾ ചാരു മജൂംദാറിൻ്റെ കത്ത് ലഭിച്ചിരുന്നു എന്നും കൽക്കട്ടയിൽവച്ച് അവർ തമ്മിൽ കണ്ടിരുന്നുവെന്നും അതിൻ്റെ വിവരങ്ങൾ പോലീസിന് അറിയാമായിരുന്നു എന്നുമൊക്കെ പലരും പറഞ്ഞു കേട്ടു. അതേക്കുറിച്ച് കൊച്ചുമാമൻ പറഞ്ഞ് ഒന്നും കേട്ടിട്ടില്ല. കൊച്ചുമാമൻ്റെ മുറിയിൽനിന്ന് ചാരു മജൂംദാറിൻ്റെ കത്ത് കിട്ടിയപ്പോൾ ഉയർന്ന പോലീസ് ഉദ്യോസ്ഥൻ്റെ excitement…

2025 വനിതാ ചെസ്സ്: ദിവ്യ ദേശ്മുഖ് ഗ്രാൻഡ് മാസ്റ്റർ
|

2025 വനിതാ ചെസ്സ്: ദിവ്യ ദേശ്മുഖ് ഗ്രാൻഡ് മാസ്റ്റർ

ജൂലൈ 28 തിങ്കളാഴ്ച നടന്ന ടൈ-ബ്രേക്കറുകളിൽ സ്വന്തം നാട്ടുകാരിയായ കൊനേരു ഹംപിയെ പരാജയപ്പെടുത്തി 2025 വനിതാ ലോകകപ്പ് നേടിയ ആദ്യ ഇന്ത്യക്കാരിയായി യുവ സെൻസേഷൻ ദിവ്യ ദേശ്മുഖ് ചരിത്രം സൃഷ്ടിച്ചു. തുടക്കം മുതൽ തന്നെ തുല്യത പാലിച്ച മത്സരം, ഞായറാഴ്ച ക്ലാസിക്കൽ റൗണ്ട് സമനിലയിൽ അവസാനിച്ചു, ഫൈനലിനെ ടൈ-ബ്രേക്കിലേക്ക് തള്ളിവിട്ടു. ടൈ-ബ്രേക്കിലെ ആദ്യ റാപ്പിഡ് ഗെയിം സമനിലയിൽ അവസാനിച്ചു, രണ്ടാമത്തേത് മറ്റൊരു സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നതായി തോന്നി. എന്നിരുന്നാലും, ഹംപി ചില പിഴവുകൾ വരുത്തിയതിനാൽ സമയസമ്മർദ്ദം നേരിടേണ്ടിവന്നു, അത്…

|

വള്ളം മറിഞ്ഞ് അപകടം , ഒരാളെ കാണാനില്ല

കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുന്നു. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഇരുപതോളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. കരയ്ക്ക് നിന്ന് അധികം ദൂരെയായിട്ടല്ല വള്ളം മറിഞ്ഞിരിക്കുന്നത്….

|

മൊബൈൽ ഫോൺ കൊടുത്തില്ല; കുട്ടി തൂങ്ങി മരിച്ചു

ആലപ്പുഴ: മാതാപിതാക്കള്‍ മൊബൈല്‍ ഫോൺ നല്‍കാത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ – അനിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദവ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തായ്ലൻഡ് – കംമ്പോഡിയ അതിർത്തിയിൽ താൽക്കാലിക വെടിനിർത്തൽ
|

തായ്ലൻഡ് – കംമ്പോഡിയ അതിർത്തിയിൽ താൽക്കാലിക വെടിനിർത്തൽ

ദിവസങ്ങളായി തുടരുന്ന അതിർത്തി സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി തായ്‌ലൻഡും കംബോഡിയയും അടിയന്തരവും നിരുപാധികവുമായ വെടിനിർത്തലിന് സമ്മതിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തിങ്കളാഴ്ച പറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മാരകമായ തായ്‌ലൻഡ്-കംബോഡിയ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ മലേഷ്യ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ഈ സംഭവവികാസം. തെക്കുകിഴക്കൻ ഏഷ്യൻ അയൽക്കാർ കഴിഞ്ഞയാഴ്ചയാണ് പോരാട്ടം ആരംഭിച്ചതെന്ന് പരസ്പരം ആരോപിച്ചു, തുടർന്ന് 817 കിലോമീറ്റർ കര അതിർത്തിയിൽ കനത്ത പീരങ്കി ബോംബാക്രമണവും തായ് വ്യോമാക്രമണവും നടത്തി അത് കൂടുതൽ വഷളാക്കി. മലേഷ്യയിലെ പുത്രജയയിൽ…

അമേരിക്കൻ തൊഴിലവസരങ്ങൾ: ഇന്ത്യാക്കാരെ വിലക്കി ട്രoപ്
|

അമേരിക്കൻ തൊഴിലവസരങ്ങൾ: ഇന്ത്യാക്കാരെ വിലക്കി ട്രoപ്

വാഷിങ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി  യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് . ഗൂഗിൾ , മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ ഇന്ത്യയിൽനിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിർത്തി അമേരിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് ട്രംപിൻ്റെ ആഹ്വാനം. വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിലാണ് അമേരിക്കൻ കമ്പനികൾ അമേരിക്കൻ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്നും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കൻ കമ്പനികൾ ചൈനയിൽ…