ബീഫ് നിരോധനം അവകാശ ലംഘനം
ഗുവഹത്തി: അസം ഗവണ്‍മെന്റ് പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ചുകൊണ്ട് അടുത്തയിടെ ഉത്തരവിറക്കിയതിനെതിരെ ക്രൈസ്തവ നേതാക്കള്‍ രംഗത്ത് .
ഓരോ വ്യക്തിക്കും അവന്റെ ഇഷ്ടമനുസരിച്ച് ഭക്ഷിക്കുവാനുള്ള ഇന്ത്യൻ ഭരണ ഘടന നൽകുന്ന അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തീരുമാനമെന്ന് അസമിലെ ഡിമ ഹസാവോയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ഡാര്‍ണേയി പറഞ്ഞു.
ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പെ ജനങ്ങളുടെ താല്പര്യത്തെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഇവിടുത്തെ അനേകം ട്രൈബല്‍ കമ്മ്യൂണിറ്റികളുടെയും മുഖ്യആഹാരം ബീഫാണ്. മാത്രമല്ല, അത് എളുപ്പത്തില്‍ ലഭ്യവുമാണ്. ഇനി അതിന് എന്താണ് പകരം കഴിക്കുകയെന്നും അദ്ദേഹം ഒരു പ്രസ്താവനയിൽ ചോദിച്ചു.