ഡൽഹി മലയാളി അസോസിയേഷൻ, അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി വൈദ്യരത്നം ഔഷധശാലയും കേരള ആയുർവേദ ലൈഫും ഡൽഹി മലയാളി അസോസിയേഷനും സംയുക്തമായി യോഗാ ദിനം ആചരിച്ചു.

2014 സെപ്റ്റംബർ 27ന് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആണ് സംയുക്തരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്.
2014 ഡിസംബറിൽ ആണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ കൂടി ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്.
വടക്കേ അർധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആയ ജൂൺ 21 പ്രകൃതിയുടെ ആത്മീയ ഊർജ്ജം ഉണർത്തുന്ന ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി തിരഞ്ഞെടുത്തത്.
യോഗ എന്നത് സംസ്കൃതത്തിൽ ഐക്യം എന്ന അർത്ഥം വരുന്ന വാക്കാണ് ശരീരവും ചിന്തയും ആത്മാവും തമ്മിലുള്ള ഐക്യത്തെയാണ് യോഗ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യോഗ ഭാരതത്തിൽ 5000 വർഷങ്ങൾക്കു മുൻപേ തുടങ്ങിയ ശാരീരിക മാനസിക ആത്മീയ പരിശീലന രീതിയാണ്.

യോഗയുടെ ആത്മീയവും സമഗ്രവുമായ മൂല്യങ്ങൾ ലോകമാകെ പ്രചരിപ്പിക്കുന്നതിനും ആരോഗ്യം, മനസ്സിൻറെ സമാധാനം, ആത്മീയ ഉണർവ്, എന്നിവയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും ആണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. പ്രകൃതിയോടൊപ്പം ചേർന്ന് ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതും യോഗാ ദിനത്തിൻറെ ലക്ഷ്യങ്ങളിൽ പരമപ്രധാനമാണ്.
ലോകം ആകെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും സാമൂഹിക യോഗാസനങ്ങൾ നടത്തിയും ഓൺലൈൻ ഓഫ് ലൈൻ പരിശീലനങ്ങളും സെമിനാറുകളും നടത്തിയും ലോകം യോഗാദിനം ആചരിക്കുന്നു. കൂടാതെ വിദ്യാലയങ്ങൾ സർക്കാർ സ്വകാര്യസ്ഥാപനങ്ങൾ ലോക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഉള്ള പ്രചാരണങ്ങളും ഇതിൻറെ ഭാഗമാണ്. ആരോഗ്യം മനസ്സിൻറെ സ്വസ്ഥത ആത്മീയ ഉണർവ് എന്നീ പ്രോത്സാഹിപ്പിക്കുന്ന വിവിധതരം പരിപാടികൾ ലോകത്ത് ആകമാനം ആസൂത്രണം ചെയ്തു നടപ്പി നടപ്പിലാക്കുന്നു.