|

മുഖ്യമന്ത്രി – ഗവർണർ കൂടിക്കാഴ്ച്ച ഇന്ന്

Spread the News

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. രാജ് ഭവനിൽ വൈകുന്നേരം മൂന്നരയ്ക്കാണ് കൂടിക്കാഴ്ച. സർവകലാശാല പ്രതിസന്ധി ചർച്ചയിൽ പ്രധാന വിഷയമാകും. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന.

സർക്കാർ അനുനയത്തിൻ്റ പാതയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ഗവർണർ സർക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ മഞ്ഞുരുകാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷൻ തള്ളിയതിന് പിന്നാലെ താൽക്കാലിക വിസിമാരുടെ പുതിയ പട്ടിക സർക്കാർ നൽകിയിരുന്നു. കൂടിക്കാഴ്ചക്ക് മുൻപോ, അതിനുശേഷമോ, വി.സി മാരുടെ നിയമനം ഗവർണർ നടത്തിയേക്കും.

നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്. കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയില്ല. അതേസമയം, ഗവർണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. സമീപകാലവിവാദങ്ങളിൽ സർക്കാർ നിലപാട് വിശദീകരിച്ച് കത്തും നൽകിയെന്നാണ് വിവരം.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *