മിസ്റ്റർ ഗ്യാനേഷ് കുമാർ , ഞങ്ങളുടെ ബുദ്ധി ബി.ജെ.പി ക്കാരുടേതുമായി തുലനം ചെയ്യരുത് – മഹുവ മൊയ്ത്ര
കൊൽക്കത്ത: ഗ്യാനേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ എംപി മുഹൂവ മൊയ്ത്ര. ലോക്സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി സംബന്ധിച്ച് രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയ പ്രസ്താവനകൾ തികച്ചും പരിഹാസ്യമാണെന്നും കമ്മീഷൻ ബിജെപിയുടെ കളിപ്പാവയായി മാറിയെന്നും അവർ ആരോപിച്ചു.
“ബഹുമാനപ്പെട്ട ഗാനേഷ് കുമാർ സാർ ദയവായി ഞങ്ങളുടെ ശരാശരി ഐ. ക്യൂ. ബിജെപി കേഡറകുകളുടെതുമായി തുലനം ചെയ്യരുതെന്ന് അവർ ചൂണ്ടിക്കാണിച്ചു . കൂടാതെ ബീഹാറിലെ വോട്ടർപട്ടിയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളും മൊയ്ത്ര ചുണ്ടിക്കാണിച്ചു . 22,000 മരിച്ചവരുടെ പേരുകൾ ബീഹാർ വോട്ടർപട്ടികയിൽ ഉണ്ടെന്ന കമ്മീഷണറുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഈ മരണങ്ങൾ അടുത്ത് സംഭവിച്ചതല്ല ഏതാനം വർഷങ്ങളായി മരിച്ചവരുടെ എണ്ണം ആണിത് . ഏറ്റവും അവസാനം 2025 ഏപ്രിലിൽ ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരിച്ചിട്ടും ഇത്തരം പൊരുത്തക്കേടുകൾ കണ്ടെത്തി തിരുത്തിയിട്ടില്ല . ഇക്കാര്യത്തിൽ നിങ്ങളും നിങ്ങൾക്ക് മുമ്പുള്ള കമ്മീഷണർമാരും കറുത്തവ്യലംഘനത്തിനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും ഉത്തരവാദികൾ ആകും – മിസ്റ്റർ കുമാർ, താങ്കൾ കമ്മീഷണർ ആയിരിക്കെ വോട്ടർപട്ടിക കൃത്യമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം താങ്കളുടെ ഓഫീസിനാണ് . ഈ പിശകുകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ അല്ലാതെ മറ്റാരെയാണ് കുറ്റപ്പെടുത്തേണ്ടത് അവർചോദിച്ചു .