ചാണകം വെറും ചാണകമല്ല; ആഗോളതലത്തിൽ ചാണകത്തിനു പ്രിയമേറുന്നു
ഗൾഫ് രാജ്യങ്ങൾ വൻതോതിൽ ചാണകം ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ, കാർഷിക വിപ്ലവത്തിന്റെ പുതിയ സാധ്യതകൾ ആണ് ഇന്ത്യയിൽ തുറന്നിരിക്കുന്നത്. എണ്ണസമ്പന്നമായ പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ പരമ്പരാഗത കാർഷിക സമ്പത്തായ ചാണകത്തിന് വലിയ പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. കുവൈത്ത് അടുത്തിടെ 192 മെട്രിക് ടൺ ചാണകം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതോടെ ഈ വിപണിയിൽ പുത്തനുണർവ് ആണ് ഉണ്ടായിരിക്കുന്നത്. കുവൈറ്റിന്റെ ചുവടുപിടിച്ചു കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ട്.
ഗൾഫ് നാടുകളിലെ കാർഷിക വിപ്ലവം
ഗൾഫ് രാജ്യങ്ങൾ വൻതോതിൽ ചാണകം ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ, കാർഷിക വിപ്ലവത്തിന്റെ പുതിയ സാധ്യതകൾ ആണ് ഇന്ത്യയിൽ തുറന്നിരിക്കുന്നത്. എണ്ണസമ്പന്നമായ പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ പരമ്പരാഗത കാർഷിക സമ്പത്തായ ചാണകത്തിന് വലിയ പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. കുവൈത്ത് അടുത്തിടെ 192 മെട്രിക് ടൺ ചാണകം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതോടെ ഈ വിപണിയിൽ പുത്തനുണർവ് ആണ് ഉണ്ടായിരിക്കുന്നത്. കുവൈറ്റിന്റെ ചുവടുപിടിച്ചു കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ട്.
ഗൾഫ് മേഖലയിലെ ഈന്തപ്പനകളുടെ വളർച്ചയ്ക്ക് ചാണകത്തിന്റെ പ്രാധാന്യം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ആഗോള കുത്തക ഉത്പന്നങ്ങൾക്ക് ബദലായി തദ്ദേശീയ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ പുതുതായി ഉത്പ്പാദനം ആരംഭിച്ച മിലാഫ് കോളാ, ഈന്തപ്പഴത്തിന്റെ വിപണന സാധ്യതകൾ വൻതോതിൽ ഉയർത്തിയതും ഈ മേഖലയിലെ ഉണർവ്വിനു വൻതോതിൽ കാരണമായിട്ടുണ്ട് .
ചാണകം വളമായി ഉപയോഗിക്കുമ്പോൾ വിളകളുടെ ഉത്പാദനശേഷി വർദ്ധിക്കുകയും വലുപ്പത്തിലും ഗുണനിലവാരത്തിലും വലിയ മാറ്റം വരുത്തുകയും ചെയ്യുന്നു. ഇത് അറബ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് കുവൈറ്റ് കാർഷിക മേഖലയിലെ പരിമിതികളെ മറികടക്കാൻ സഹായകരമായിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ചാണകവിപണി: ആഗോള നേട്ടങ്ങൾ

ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം പശുക്കളുള്ളത് ഇന്ത്യയുടെ ചാണക ഉൽപ്പാദനശേഷി വൻതോതിൽ വർധിപ്പിക്കുന്നു. ദിവസേന 30 ദശലക്ഷം ടൺ ചാണകം ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിൽ, ഇത് പ്രാദേശികമായി വളമായി ഉപയോഗിചു വരുന്നുണ്ടെങ്കിലും രാജ്യത്തിൻറെ പല മേഖലകളിലും ചാണകം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല.. എന്നാൽ, പുതിയ ഗുണങ്ങൾ കണ്ടെത്തിയതോടെ ഇതിന്റെ ആഗോള ആവശ്യകത ഉയരുകയും കാലിവളർത്തൽ കൂടുതൽ ലാഭകരമായ ഒരു തൊഴുത്തിലായി മാറുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം. 2023-ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 30 മുതൽ 50 രൂപ വരെ ഒരു കിലോ ഗ്രാം ചാണകത്തിന്റെ വില നിലനിൽക്കുന്നു, എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആവശ്യം വർധിക്കുന്നതോടെ ഈ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
കാർഷിക പുനരുജീവനത്തിനുള്ള വഴി
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഇന്ത്യയുടെ കൃഷിരംഗത്തു ഇതൊരു വലിയ സാമ്പത്തിക ഉണർവ്വായിമാറും എന്നകാര്യത്തിൽ സംശയം ഇല്ല. ചാണക കയറ്റുമതി ഇന്ത്യയ്ക്ക് കൃഷിവികസനത്തിനും തദ്വാരാ വിദേശ നാണ്യ ശേഖരണത്തിനും വഴിതുറക്കാം. കാർഷിക മേഖലയിൽ നൂതനമായ ശാസ്ത്രസാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഈ അവസരം വലിയ തോതിൽ ഉപയോഗപ്പെടുത്താനാകും.
ഇതോടൊപ്പം തന്നെ ഇന്ത്യയിൽ ചാണകത്തിനുള്ള ആഭ്യന്തര ആവശ്യവും ഉയർന്നുവരുന്നുണ്ട്. ഇത് മുൻനിർത്തി കയറ്റുമതിയും ആഭ്യന്തര ആവശ്യങ്ങളും തമ്മിലുള്ള സന്തുലനം നില നിർത്തേണ്ടത് അത്യാവശ്യമാണ്. ചാണകത്തിന്റെ ഡിമാൻഡ് ആഗോളവിപണിയിൽ കുതിച്ചുയർന്നാൽ അത് താഴെ തട്ടിലുള്ള കർഷകരെ ബാധിക്കാതിരിക്കാനും നിർദ്ദേശങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.
കൂടുതൽ ഇൻവെസ്റ്റ്മെന്റ് – വിപണന സാധ്യതകൾ
മികച്ച പാക്കേജിംഗും ഗുണനിലവാര ടെസ്റ്റിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വഴി ചാണകത്തിന്റെ കയറ്റുമതിക്ക് വിലയേറിയ മാർക്കറ്റുകൾ കണ്ടെത്താൻ സാധിക്കും. ചാണകത്തെ ഒരു ഇന്ത്യ ബ്രാൻഡഡ് പ്രോഡക്റ്റ് ആക്കി മാറ്റാൻ നമുക്ക് കഴിയണം. ഇതോടെ കാർഷികമേഖലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുകയും ഗാർഹിക സാമ്പത്തികവികസനത്തിന് ഊന്നൽ ലഭിക്കുകയും ചെയ്യും.
ഗൾഫ് നാടുകളിലെ വികസനത്തിന് വൻതോതിൽ മാനുഷിക സമ്പത്തു നൽകി ആ രാജ്യങ്ങളിലെ വികസനം ത്വരിതപ്പെടുത്തിയപ്പെടുത്തിയ ഇന്ത്യയ്ക്ക്, തങ്ങളുടെ പരമ്പരാഗത കാര്‍ഷികവിഭവം ഗൾഫ് മേഖലകളിൽ വലിയ നേട്ടമാക്കി മാറ്റാൻതക്ക ബന്ധങ്ങൾ ഉള്ളത് നേട്ടമാണ്. ഗൾഫ് നാടുകളിൽ സൃഷ്ടിക്കപ്പെടുന്ന കാർഷികവിപ്ലവത്തിന് ഇന്ത്യയുടെസംഭാവന ഏറെ പ്രാധാന്യമാകുമ്പോൾ, ചാണകത്തിന്റെ ആഗോള പ്രാധാന്യം മറ്റൊരു ചരിത്രത്തിലേക്ക് ഇന്ത്യയെ നയിക്കാം.