14 വർഷമായി ഭാര്യക്ക് ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി
റാന്നി: എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. അത്തിക്കയം നാറാണംമുഴി വടക്കേ ചെരുവിൽ ത്യാഗരാജന്റെ മകൻ ഷിജോ (47 )ആണ് ജീവനൊടുക്കിയത്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഷിജോ. നാറാണം മുഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. ഇവർക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ DEO ഓഫീസ് തുടർനടപടി ഒന്നും എടുത്തില്ല. ഇതിൽ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയതെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറഞ്ഞു . ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ശേഷം ഷിജോയെ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റർ അകലെ വനത്തിനുള്ളിൽ തൂങ്ങിയ മരിച്ച നിലയിൽ ഷിജോയെ കണ്ടെത്തിയത്.