രാഹുലിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ; MLA ആയി തുടരാം
സ്ത്രീകളിൽ നിന്ന് നിരന്തരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എന്നാൽ എം.എൽ. എ സ്ഥാനത്ത് നിന്നും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നേരത്തെ രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പാർട്ടി നടപടി.
ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.
വിവാദങ്ങൾക്കിടെ ആദ്യമായാണ് രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുന്നത്.
‘അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികള്‍ക്കും അപ്പുറം..’
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ഓഫീസിനുമുന്നില്‍ SFI പ്രതിഷേധം
വിഷയത്തിൽ ഷാഫി പറമ്പിൽ പ്രതികരിച്ചു
‘രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ല’; ഷാഫി പറമ്പിൽ
അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നതുവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണം നടത്തുമെന്നും അന്തിമ തീരുമാനം എടുക്കുമെന്നും നേരത്തെ മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിരുന്നു.