കാലിക്കറ്റ് സർവ്വകലാശാല വേടന്റെ പാട്ടുകൾ ഒഴിവാക്കുന്നു
യുവതലമുറയെ വലിയ തോതില്‍ സ്വാധീനിക്കുന്ന മലയാളം റാപ്പ് സംഗീതത്തിജ്ഞനാണ് വേടന്‍. ജാതി വിവേചനത്തിനെതിരെയാണ് വേടന്‍ തന്റെ പാട്ടുകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അടുത്തിടെ പുലിപ്പല്ല് കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് ഉള്‍പ്പെടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം റാപ്പര്‍ വേടന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.
ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ നീക്കം നടക്കുകയാണ്. വൈസ് ചാന്‍സിലര്‍ നിയോഗിച്ച വിദഗ്ധസമിതി വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വേടന്റെ മാത്രമല്ല ഗായികയായ
ഗൗരി ലക്ഷ്മിയുടെ പാട്ടും ഒഴിവാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി.