കണ്ണേ, കരളേ,വി.എസ്സേ….. കാലം കാത്തുവെച്ച ആദരം .
വിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇപ്പോൾ ആലപ്പുഴയിൽ എത്തിയിരിക്കുകയാണ്.
വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലേയ്ക്ക് എത്തി. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ വഴിനീളെ കാത്ത് നിന്നത്. അവസാനമായി ഒന്ന് കാണാൻ ഇപ്പോഴും വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനം.
വിലാപയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ ഗതാഗത നിയന്ത്രണമാണുളഇത് . വാഹനത്തിൻ്റെ വേഗത അൽപംകൂട്ടിയാണ് വിലാപയാത്ര ജന്മനാട്ടിലേയ്ക്ക് എത്താൻ ശ്രമിക്കുന്നതെങ്കിലും അലയടിച്ചെത്തിയ ജനക്കൂട്ടത്തിന് മുന്നിൽ അത് സാധ്യമാകുന്നില്ല. പ്രിയസഖാവിനെ കാണാനായി വരിമുറിയാതെ റോഡിന് ഇരുവശവും ആളുകൾ ഒത്തുകൂടുകയായി രുന്നു.
ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ ഓരങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാത്തുനിന്നവർക്ക് ഊർജം പകർന്നത് അദ്ദേഹത്തിൻ്റെ ത്യാഗോജ്വലമായ ജീവിതമായിരുന്നു.
ആലപ്പുഴ നഗരത്തില്‍ ബുധനാഴ്ച ഗതാഗത നിയന്ത്രണം
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ ബുധനാഴ്ച (ജൂലായ് 23) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇന്നലെ രാവിലെ ഒൻപത് മണി മുതലാണ് ദർബാർ ഹാളിൽ സന്ദർശനം ഒരുക്കിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി വിലാപയാത്ര പുറപ്പെട്ടു. എന്നാൽ പുറപ്പെട്ട് 10 മണിയ്ക്കൂർ പിന്നിട്ടിട്ടും തിരുവനന്തപുരം ജില്ല പിന്നിടാൻ പോലും സാധിക്കാത്ത വിധം തിരക്കായിരുന്നു.