രണ്ടാമത്തെ ഇന്ത്യക്കാരൻ ശുഭംശു ഇന്ന് ബഹിരാകാശത്ത്
ഫ്ലോറിഡ: ഇന്ത്യയുടെ ബഹിരാകാശ ജൈത്രയാത്രയിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തുകൊണ്ട് ലക്നൗ സ്വദേശിയായ നാല്പതുകാരൻ ശുഭാം ശുക്ല വ്യാഴാഴ്ച വൈകിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. 41 വർഷം മുമ്പ് രാകേഷ് ശർമയാണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്ന ഇന്ത്യക്കാരൻ . സഹയാത്രികരായ പെഗി വിറ്റ്സൺ (യു.എസ് )സ്ലാവോസ് ഉസ്നൻസ്കി (പോളണ്ട്), ടിബോർ കാപു (ഹoഗറി) എന്നിവരോടൊപ്പമാണ് ശുഭാംശു സ്പെയ്സ് എക്സ് ഫാൽക്കൺ – 9 റോക്കറ്റിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത് .
ആക്സിയം – 4 എന്നാണ് ശാസ്ത്രലോകം ദൗത്യത്തിന് നാമകരണം ചെയ്തിരിക്കുന്നത്. പുറപ്പെട്ടു 10 മിനിറ്റിനുള്ളിൽ ഡ്രാഗൺ പേടകം ഭൂമിയെ വലയം ചെയ്യാൻ തുടങ്ങി. അടുത്ത 14 ദിവസം നാല് പേരും നിലയത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തും. 60 പരീക്ഷണങ്ങളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാസ,ഇസ്രോ , യൂറോപ്യൻ സ്പേസ് ഏജൻസി സ്വകാര്യ കമ്പനികളായ സ്പേസ് എക്സ് , ആക്സിയം സ്പേസ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയo – 4 ദൗത്യം. മഹിമ , അനുഗ്രഹം എന്നൊക്കെ അർത്ഥം വരുന്ന ഗ്രേസ് എന്നാണ് ഡ്രാഗൺ പേടകത്തിന്റെ നാമം .
ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ഇന്ത്യക്കാരെ അഭിവാദ്യം ചെയ്ത് ഇങ്ങനെ പറഞ്ഞു –
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ നമസ്കാരം …..
41 വർഷത്തിനുശേഷം നാം വീണ്ടും ബഹിരാകാശത്ത് എത്തിയിരിക്കുന്നു. അതൊരു മഹത്തായ യാത്രയായിരുന്നു. സെക്കന്റിൽ ഏഴര കിലോമീറ്റർ വേഗത്തിൽ ഞങ്ങൾ ഭൂമിയെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു . എന്റെ ചുമലുകളിൽ തുന്നി പിടിപ്പിച്ചിട്ടുള്ള ത്രിവർണ പതാക നിങ്ങളോടൊപ്പം ആണ് ഞാൻ എന്ന് എന്നോട് പറയുന്നു. നിങ്ങൾ ഓരോരുത്തരും ഈ യാത്രയുടെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരെയും വഹിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശ യാത്രയിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാം …….