ഷാരോൺ രാജ് വധക്കേസ്, ഇനിയെന്ത്?
Web desk
കേരളത്തിൻറെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു തിരുവനന്തപുരത്തെ ഷാരോൺ രാജ് എന്ന യുവാവിന്റെ മരണം. വളരെ ആസൂത്രിതമായി ഗ്രീഷ്മ എന്ന ഷാരോണിന്റെ കാമുകി കഷായം എന്ന പേരിൽ ആ ചെറുപ്പക്കാരനെ വിഷം നൽകി കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ട്. എന്നാൽ നിരവധി ദിവസങ്ങൾ ചികിത്സയിൽ കഴിഞ്ഞിട്ടും മരണം വരെ ഗ്രീഷ്മ തനിക്ക് ഇങ്ങനെ ഒരു പാനീയം നൽകി എന്ന ഷാരോൺ വെളിപ്പെടുത്തിയില്ല. ഒടുവിൽ കേസ് തെളിയിക്കപ്പെടുകയും ഗ്രീഷ്മ (24 )വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ. എന്നാൽ വിവിധ നിലകളിലുള്ള അഭിപ്രായമാണ് ഈ വിധിക്ക് ശേഷം പലരും പങ്കുവെക്കുന്നത് ഷാരോണിന്റെ ശരീരത്തിൽ മരണസമയത്ത് യാതൊരു വിഷാംശവും കണ്ടെത്തിയിട്ടില്ല എന്ന് കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു എന്നിരുന്നാലും അതെങ്ങനെ സംഭവിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് പലതവണ ഡയാലിസിസിന് വിധേയനായതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രോസിക്യൂഷൻ തെളിയിച്ചു.
ഒറ്റയടിക്ക് ഒരു ഡോസ് നൽകിയാൽ ഇര ഹൃദയാഘാതം മൂലം മരിക്കും എന്നുവരെ ഗ്രീഷ്മ സേർച്ച് ചെയ്ത് പഠിച്ചിരുന്നു എന്ന് പറയുന്നു ഇഞ്ചിഞ്ചായി അയാൾ മരിക്കും എന്ന് പ്രതിക്ക് ഉറപ്പായിരുന്നു. വധശിക്ഷ വിധിക്കപ്പെട്ട ശേഷം റിട്ടയേഡ് ജസ്റ്റിസ് കമാൽ പാഷേയേപോലുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനം വളരെ ശ്രദ്ധേയമാണ്. ഗ്രീഷ്മയെ ആത്മഹത്യ ചെയ്യുവാൻ പോലും ഷാരോൺ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഗ്രീഷ്മ ആത്മഹത്യയ്ക്ക് തയ്യാറായിരുന്നു എന്നും കമാൽ പാഷേ അഭിപ്രായപ്പെടുന്നു. തന്നെയുമല്ല മേൽക്കോടതി ഈ ശിക്ഷ ഇളവ് ചെയ്ത് നൽകുമെന്നും ആണ് ചിലരുടെ അഭിപ്രായം. വിധി വന്ന ശേഷവും ആ പെൺകുട്ടിക്ക് യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ ഞെട്ടലുളവാക്കുന്നതാണ്. മേൽ കോടതികൾ ഈ വിധിയിൽ എന്ത് നിരീക്ഷണം നടത്തും എന്നും സമൂഹം ഉറ്റു നോക്കുന്നുണ്ട്.