പിണറായിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
ബിജെപിക്ക് ഒരു മുഖ്യമന്ത്രിയെക്കാൾ പ്രധാനം അവരുടെ സംസ്ഥാന ഓഫീസ് ‘വികസിത കേരള’ത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്- ഷാ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തിയതായിരുന്നു മുതിർന്ന ബിജെപി നേതാവ്. കേരളത്തിൽ നിന്ന് ഒരു എംപി മാത്രമുള്ള ബിജെപിക്ക് നിലവിൽ നിയമസഭയിൽ സാന്നിധ്യമില്ല.
തുടർച്ചയായ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ അഴിമതിയിൽ മാത്രം ഏർപ്പെട്ടിരുന്നുവെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പോലുള്ള “ദേശവിരുദ്ധ ശക്തികൾക്ക്” കേരളം സുരക്ഷിത താവളമാക്കി മാറ്റിയെന്നും ഷാ പറഞ്ഞു. 2022 ൽ കേന്ദ്രം പിഎഫ്ഐയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു.
“ശക്തമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വികസനമില്ലാതെ ‘വികസിത ഭാരത്’ സാധ്യമല്ല, ‘വികസിത ഭാരത്’ എന്നതിലേക്കുള്ള പാത ‘വികസിത കേരള’ത്തിലൂടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.