ജൂഡോ ചാമ്പ്യൻഷിപ്പിൽ വിജയികളായി സഹോദരങ്ങൾ; ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കും
ഇടുക്കി : ഈ വർഷം നടന്ന കേരള സ്കൂൾ കായികമേളയിൽ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഗോഡ് വിൻ പി ബിനോയിയും, വെങ്കല മെഡൽ നേടിയ സഹോദരി ഒലീവിയ പി ബിനോയിയും ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.
ഈ മാസം 10ന് തൃശൂരിൽ വച്ച് നടന്ന ഓപ്പൺ സെലക്ഷൻ ട്രയൽസിലൂടെയാണ് ഇരുവരും സെലക്ഷൻ നേടിയത്.
ഈ മാസം 22 മുതൽ 28 വരെ മഹാരാഷ്ട്രയിലെ പൂനയിൽ വെച്ചാണ് ദേശീയ ചാമ്പ്യൻഷിപ്പ്. ജൂഡോ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ -55 കാറ്റഗറിയിൽ ഗോഡ് വിൻ പി ബിനോയിയും -52 കാറ്റഗറി ഗേൾസ് വിഭാഗത്തിൽ ഒലീവിയ ബിനോയിയും പങ്കെടുക്കും.
ഇടുക്കി ജില്ലയിൽ നെടുംകണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോഡ് വിൻ, ഒലീവിയ അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും ആണ്.ഇരുവരും നെടുങ്കണ്ടം ജൂഡോ അക്കാദമിയിൽ ശ്രീ ടോണി ലീ , ശ്രീ സൈജു ചെറിയാൻ, ശ്രീ സച്ചിൻ ജോണി , രാഹുൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശീലനം ചെയ്തുവരുന്നത്. ഗോഡ് വിന്റെയും, ഒലീവിയയുടെയും മാതാ പിതാക്കൾ അധ്യാപകർ ആണ്.