ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ
ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്. ആരോഗ്യവകുപ്പിന് പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ ധനവകുപ്പ് പുറത്ത് വിടുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പണം വെട്ടികുറയ്ക്കുന്ന തീരുമാനം വന്നിട്ടില്ല. 2021- 22 കാലയളവ് നോക്കുമ്പോൾ ഇപ്പോൾ 137 ശതമാനം അധികം പണം നൽകുന്നു. മരുന്നിനും മറ്റ് ആരോഗ്യ ഉപകരണങ്ങൾക്കും വെട്ടിക്കുറവ് സംഭവിക്കുന്നില്ല. ബജറ്റിൽ വെക്കുന്ന തുകയെക്കാളും അധികമാണ് ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലാൻ…