എയർ ഇന്ത്യാ വിമാനം 900 അടി താഴ്ന്നിറങ്ങി; അപകടം ഒഴിവായി
അഹമ്മദാബാദിൽ AI-171 വിമാനാപകടത്തിൻ്റെ ഭീതി ഒഴിയും മുൻപ് ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഏകദേശം 900 അടി താഴ്ന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജൂൺ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനം എഐ -187 സുരക്ഷിതമായി വിയന്നയിൽ ഇറങ്ങി. ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടു. “മുങ്ങരുത്”…