സംസ്ഥാനം ബാലവേല വിമുക്തമാകുന്നു; ശക്തമായ നടപടികൾ സ്വീകരിച്ച് വനിത ശിശുവികസന വകുപ്പ്
തിരുവനന്തപുരം: ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്. ബാലവേലയിൽ ഏർപ്പെടുവാൻ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകി.കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകൾ സംഘടിപ്പിച്ചു. ബാലവേലയിൽ ഏർപ്പെടുവാൻ…