യുദ്ധവിമാനം കൊണ്ടുപോകാൻ ബ്രിട്ടീഷ് വിദഗ്ധരെത്തി

യുദ്ധവിമാനം കൊണ്ടുപോകാൻ ബ്രിട്ടീഷ് വിദഗ്ധരെത്തി

ഇരുപത് ദിവസങ്ങളായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബി അറ്റകുറ്റപണി ചെയ്ത് കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി. അറ്റ്ലസ് 400M എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. അത് വിജയിച്ചില്ലെങ്കിൽ എഫ്-35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. എഫ്-35 ന്റെ തകരാർ സാങ്കേതിക…