പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കും
|

പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കും

പിഴയടച്ചില്ലെങ്കില്‍ വണ്ടിപിടിക്കും, സൂക്ഷിക്കാന്‍ സ്വകാര്യവ്യക്തിക്കക്ക് കൈമാറുമെന്ന് മോട്ടോർ വാഹന വകുപ്പ് . നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കാൻ മോട്ടോർവാഹനവകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. തുടർച്ചയായി നിയമം ലംഘിക്കുന്നതും, പിഴ അടയ്ക്കാൻ തയാറാകാത്തതുമായ വാഹനങ്ങളും പിടിച്ചെടുക്കും. മോട്ടോർവാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും ഇവ സൂക്ഷിക്കുന്നതിൽ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനാണ് ഈ നീക്കം. മോട്ടോർവാഹനവകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വകാര്യ വ്യക്തികൾക്ക് വാഹന കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാം. ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം….