മന്ത്രിസഭാ തീരുമാനങ്ങൾ
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്. കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപ്പറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിൻ്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപ്പറേഷന് അനുമതി നൽകി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ്…