മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാറിൽ ഫ്ലൈ ഓവർ

മൂന്നാർ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് ഇനി ഓർമയാകും. വർഷങ്ങൾക്ക് മുൻപേ ആസൂത്രണം ചെയ്ത പദ്ധതിയ്ക്കാണ് ചിറക് മുളയ്ക്കുന്നത്. കിഫ്ബി സഹായത്തോടെ ഫ്ലൈഓവർ നിർമിക്കാൻ നടപടികൾ പൂർത്തിയാക്കുമെന്ന് ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്ന സമയത്തുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാനാകും.