രാജ്യമെമ്പാടും മൺസൂൺ നേരത്തെ എത്തി; ഉത്തരാഖണ്ഡിൽ റെഡ് അലർട്ട്

രാജ്യമെമ്പാടും മൺസൂൺ നേരത്തെ എത്തി; ഉത്തരാഖണ്ഡിൽ റെഡ് അലർട്ട്

ഞായറാഴ്ച, ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രഖ്യാപിച്ചു. ജൂൺ 29 വരെ, രാജസ്ഥാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ, പശ്ചിമ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ കാലവർഷം എത്തിയതായി ഐഎംഡി അറിയിച്ചു. ജൂലൈ 8 എന്ന പതിവ് സമയക്രമം മറികടന്നാണ് ജൂൺ 29 തന്നെ മൺസൂൺ എത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും ഡൽഹി-എൻസിആറിൽ നേരിയതും മിതമായതുമായ മഴ പെയ്തിരുന്നു. രോഹിണി, പിതംപുര, കരവാൽ നഗർ, രജൗരി ഗാർഡൻ, ദ്വാരക, ഐജിഐ…