കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

ഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പൊലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽപ്പെടുത്തിയതും, കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും….