ശബരിമലയിൽ അഖില ലോക ഭക്ത സംഗമം
തിരുവനന്തപുരം: അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്റ്റംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.