ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് ജോലിയും
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാനും വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു. കോട്ടയം കളക്ടറുടെ റിപോർട്ട് പരിഗണിച്ചാണ് ബിന്ദുവിൻെറ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 12.5ലക്ഷം രൂപയാണ് വീടിനായി ചെലവിടുക….