ഒരു കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ; ഓണക്കിറ്റ് 26- മുതൽ
തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ആറുലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം നാലാം തീയതിയോടെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര ഒരുകിലോ, വെളിച്ചെണ്ണ അരലിറ്റര്‍, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയര്‍…