ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും 10 മരണം, 33 പേരെ കാണാതായി
|

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും 10 മരണം, 33 പേരെ കാണാതായി

ചൈനയിലെ വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും 33 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ ഝിൻഹുവ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച മുതൽ പെയ്യുന്ന പേമാരിയെ തുടർന്ന് യുഷോങ് കൗണ്ടിയിൽ വെള്ളപ്പൊക്കവും ലാൻഷോ നഗരത്തിനടുത്തുള്ള പർവതപ്രദേശങ്ങളിൽ കുറഞ്ഞത് ഒരു മണ്ണിടിച്ചിലുമുണ്ടായി. അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം, കനത്ത മഴയിൽ സിങ്‌ലോങ് പർവതമേഖലയിൽ വൈദ്യുതി, ഫോൺ സേവനങ്ങൾ…