ശ്വേത മേനോന് കുരുക്കുമായി പുതിയൊരു പോലീസ്കേസ്
കൊച്ചി: നടി ശ്വേത മേനോനെതിരെ എറണാകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച സിനിമകളില്‍ അശ്ലീലതയുണ്ട് എന്നാണ് പരാതിക്കാരന്റെ ആരോപണം. അശ്ലീല ചിത്രങ്ങളിലൂടെ നടി പണം സമ്പാദിച്ചുവെന്നും പരാതിയില്‍ പറയുന്നു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിലേക്ക് ശ്വേത മനോന്‍ മല്‍സരിക്കവെയാണ് കേസ് വന്നിരിക്കുന്നത്. അടുത്തിടെ നടന്‍ അനൂപ് ചന്ദ്രനെതിരെയും പോലീസ് കേസെടുത്തിരുന്നു. താര സംഘടനയിലെ ചേരിപ്പോരിന്റെ ഭാഗമാണോ തുടര്‍ച്ചയായി…