ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും…… ഇതല്ലേ, ഇരട്ടത്താപ്പ്
മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഢിലെ ദുർഗിൽ രണ്ട് മലയാളി കന്യാസ്ത്രീകളെയും ഒരു ആദിവാസി യുവാവിനെയും അറസ്റ്റ് ചെയ്തത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള തിരിച്ചടിക്കും കാരണമായി. മാത്രമല്ല ബിജെപിയുടെ സ്വന്തം അണികളിൽ തന്നെ വ്യക്തമായ അഭിപ്രായ വ്യത്യാസവും തുറന്നുകാട്ടിയിട്ടുണ്ട്. പാർട്ടിയുടെ ഛത്തീസ്ഗഢ്, കേരള ഘടകങ്ങൾ ഈ വിഷയത്തിൽ വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ കീഴിലുള്ള ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ, ആദിവാസി മേഖലകളിലെ നിയമവിരുദ്ധ മതപരിവർത്തനങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി അറസ്റ്റുകളെ…