‘അമ്മ’ ട്രേഡ് യൂണിയനല്ല; ചാരിറ്റി സംഘടന: ജോയ് മാത്യു
|

‘അമ്മ’ ട്രേഡ് യൂണിയനല്ല; ചാരിറ്റി സംഘടന: ജോയ് മാത്യു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ജോയ് മാത്യു. ഓഗസ്‌റ്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച താരം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ സംഘടനയുടെ നെടുംതൂണായി എല്ലാക്കാലവും ഒപ്പമുണ്ടാവുമെന്നും പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനൽ കേസുകളിൽ പ്രതികളായി എന്നത് കൊണ്ട് ആരോടും മത്സരിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും സംഘടനയിൽ അങ്ങനെയൊരു നിയമം ഇല്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. ‘മത്സരിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ ആരും മാറി…