വേടന് മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും; പരാതിക്കാരിയെ പരിഹസിച്ച് കോടതി
കൊച്ചി: ബലാത്സംഗക്കേസില്‍ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഇന്ന് പരാതിക്കാരി എതിര്‍ത്തിരുന്നു. ഇതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും…