നടിയെ ആക്രമിച്ച കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക്….. ദിലീപിന്റെ വിധിയെന്താകും
|

നടിയെ ആക്രമിച്ച കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക്….. ദിലീപിന്റെ വിധിയെന്താകും

നടി ആക്രമിക്കപ്പെട്ട കേസിൽ  വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വൈകാതെ തന്നെ വിധിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ ഇപ്പോഴിതാ പ്രോസിക്യൂഷന്റെ സുപ്രധാന ആവശ്യത്തിന് അവസാന ഘട്ടത്തിൽ കോടതി അനുമതി നൽകിയിരിക്കുകയാണ്. കോടതിയിൽ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. വിചാരണക്കിടയിൽ വാദിഭാഗവും പ്രതിഭാഗവും നിരവധി ഹർജികളുമായി മേൽ കോടതികളെ സമീപിച്ചതോടെ കേസ് നീണ്ട് പോകുകയായിരുന്നു. പ്രതിഭാഗമാണ് കേസ് നീട്ടിക്കൊണ്ട് പോകുന്നതെന്നായിരുന്നു…