വേടന്റെ പാട്ടുകൾ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പാഠ്യ പദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കണമെന്ന ശുപാര്‍ശക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമിതിയുടെ ശുപാര്‍ശയെ അപലിപ്പിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്നും വിമര്‍ശിച്ചു. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസം പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഏപ്രിലിലാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്….