വൈദ്യുതാഘാതമേറ്റ കുഞ്ഞ് കുരങ്ങനെ വനപാലകൻ രക്ഷപ്പെടുത്തി
തിരുവനന്തപുരത്തെ ഗോൾഡൻ വാലി ചെക്ക്‌പോസ്റ്റിനു സമീപം വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിൽ കിടന്ന ഒരു കുഞ്ഞ് കുരങ്ങിനെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രക്ഷപ്പെടുത്തി. ഒരു കൂട്ടം കുരങ്ങന്മാർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. കുഞ്ഞ് കുരങ്ങൻ അബദ്ധത്തിൽ ഒരു ലൈവ് വയറിൽ തൊട്ട് കുഴഞ്ഞുവീഴുകയായിരുന്നു. പൊന്മുടിയിലെ ഗോള്‍ഡന്‍ വാലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍ അരുണ്‍ ഉടന്‍ തന്നെ രക്ഷക്കായെത്തി. ഓഫീസര്‍ കുരങ്ങിനെ ശ്രദ്ധാപൂര്‍വ്വം എടുത്ത് സ്ഥലത്തുവെച്ചുതന്നെ കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സി.പി.ആര്‍) നടത്തി. ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന…