വാടക വീട്ടിൽ വൻ സ്ഫോടനം: ഒരാൾ മരിച്ചു
കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശനിയാഴ്ച പുലർച്ചെ കണ്ണപുരം കീഴറയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയതിനാൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ണപുരം പോലീസ് അറിയിച്ചു. നിലവിൽ ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സ്ഫോടനത്തിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ആണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സ്ഫോടനത്തിന്റെ…