സി.പി.രാധാകൃഷ്ണൻ NDA ഉപരാഷ്ട്രപതി സ്ഥാനാർഥി
മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ പേര് അന്തിമമാക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗമാണ് തീരുമാനമെടുത്തതെന്ന് ജെ പി നദ്ദ പറഞ്ഞു. 1957 ഒക്ടോബർ 20 ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണൻ (സി.പി. രാധാകൃഷ്ണൻ) ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവാണ്, നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. ആർ.എസ്.എസിലും ജനസംഘത്തിലുമാണ് രാധാകൃഷ്ണൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്….