സി.വി. പത്മരാജൻ; നിശ്ചയദാർഢ്യവും സൗമ്യതയും കൈമുതലാക്കിയ നേതാവ്
ദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാന സംസ്കാരത്തിന്റെയും ഏറ്റവും നല്ല മൂല്യങ്ങളുൾക്കൊണ്ട നേതാവായിരുന്നു സി.വി പത്മരാജൻ. വ്യക്തമായ കാഴ്ചപ്പാടും സുദൃഢമായ നിലപാടുകളുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതേസമയം ആദർശങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത അദ്ദേഹം ഏതു പ്രതികൂല സാഹചര്യത്തിലും സൗമ്യത കൈവെടിഞ്ഞിരുന്നില്ല. നിയമത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന മികച്ച അഭിഭാഷകനും ധനകാര്യമന്ത്രി എന്ന നിലയിൽ കഴിവു തെളിയിച്ച ധനകാര്യ വിദഗ്ധനുമായിരുന്നു. പി.രവീന്ദ്രനെയും ഇ.ചന്ദ്രശേഖരൻ നായരെയുംപോലെ കൊല്ലം ജില്ലയിൽ കരുത്തുറ്റ സഹകരണപ്രസ്ഥാനം പടുത്തുയർത്തുന്നതിൽ പത്മരാജനും വലിയ പങ്കു വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലും ധനകാര്യമന്ത്രി എന്ന നിലയിലും…