നിമിഷ പ്രിയയുടെ വധശിക്ഷ: റദ്ദാക്കിയെന്ന് കാന്തപുരം, വഴങ്ങിയിട്ടില്ലെന്ന് തലാലിന്റെ കുടുംബം
മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ യമനിൽ അധികൃതർ പൂർണമായും റദ്ദാക്കിയതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. “നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിരിക്കുന്നു. സനയിൽ ചേർന്ന ഉന്നതതല യോഗം നേരത്തെ താൽക്കാലികമായി നിർത്തിവച്ച വധശിക്ഷ പൂർണ്ണമായും റദ്ദാക്കാൻ തീരുമാനിച്ചു.” കാന്തപുരത്തിൻ്റെ ഓഫീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയെ റിപ്പോർട്ട് ചെയ്തു. എങ്കിലും, യെമൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും…